
ഗോളുകൾക്കും കളത്തിലെ കലാപരമായ കഴിവുകൾക്കും പുറമെ പെലെ എന്ന ഇതിഹാസം ലോകത്ത് നിറഞ്ഞ് നിന്നു. പൈലറ്റാകാൻ ആഗ്രഹിച്ച ആൺകുട്ടി, 1950 ലോകകപ്പിൽ ഉറുഗ്വേയോട് മാരക്കാനയിൽ നടന്ന ഫൈനലിൽ ബ്രസീൽ തോറ്റതിന് ശേഷം തന്റെ പിതാവ് കരയുന്നത് കണ്ട് ഫുടബോളിലേക്ക് തിരിഞ്ഞു. ഫുട്ബോൾ പെലെയുടെ ലോകമായി. മനോഹരമായ കളി അവന്റെ ജീവിതം മാറ്റിമറിക്കുക മാത്രമല്ല, അവന്റെ ചുറ്റുപാടും ഒരു ഘട്ടത്തിൽ അവന്റെ ക്ലബ്ബായ സാന്റോസിന് യൂറോപ്പിൽ ടീമുകൾ കളിക്കാനുള്ള ഡിമാൻഡായിരുന്നു.
ഒരു വീഡിയോ ഗെയിമിന്റെ ഭാഗമാകുന്നത് മുതൽ നൈജീരിയയിലെ ഒരു യുദ്ധം നിർത്തുന്നത് വരെ നീളുന്നു പെലെയുടെ ഇതിഹാസങ്ങൾ. ദേശീയ നിധി എന്ന് വിളിക്കപ്പെട്ട ഏക താരമാണ് പെലെ. പെലെ, ഒരു ദരിദ്ര ഭവനത്തിൽ ജനിച്ചവനാണ്. വളരെ ചെറുപ്പത്തിൽ അവൻ നിലക്കടല വിൽക്കാൻ പോകുമായിരുന്നു. ഒരിക്കൽ ഒരു വിമാനത്താവളത്തിന് മുന്നിലും അവൻ നിലക്കടല വിറ്റു. വിമാനങ്ങളും ഗ്ലൈഡറുകളും എയർഫീൽഡുകളിൽ നിന്ന് പറന്നുയരുന്ന പൈലറ്റുമാരുമെല്ലാം അവന്റെ സ്വപ്നമായിരുന്നു. 1940-കളിൽ ഒരു ഗ്ലൈഡറിന്റെ അപകടവും മരണവും പെലെയെ ഞെട്ടിച്ചു. ആ അപകടത്തിലെ കാഴ്ചകൾ അവനെ എന്നെന്നേക്കുമായി പൈലറ്റ് സ്വപ്നങ്ങളിൽ നിന്ന് അകറ്റി.
30-കളിലും 40-കളിലും മിനാസ് ഗെറൈസ് സംസ്ഥാനത്തിലെ ട്രെസ് കോറാസ് എന്ന പട്ടണത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ അമ്മ സെലസ്‌റ്റെ വന്നത്. മിക്ക ഇന്റീരിയർ ബ്രസീലിലെയും പോലെ, അവരുടെ വീട്ടിലും വൈദ്യുതി ഇല്ലായിരുന്നു. ഉണ്ടായിരുന്നത് ധാരാളം ഫുട്ബോൾ ക്ലബ്ബുകളാണ്. അവിടെ വച്ചാണ് അവൾ സൈനിക സേവനം ചെയ്യുന്നതിനിടയിൽ പ്രാദേശിക ക്ലബ്ബിനായി കളിച്ച ഡോണ്ടിഞ്ഞോ എന്നറിയപ്പെടുന്ന ജോവോയെ (പെലെയുടെ പിതാവ്) കണ്ടുമുട്ടിയത്. അവർ വിവാഹിതരാവുകയും അവളുടെ ആദ്യത്തെ കുട്ടി ജനിക്കുകയും ചെയ്തു. ഏകദേശം ട്രസ് കോറാസെസിൽ വൈദ്യുതി വരുന്ന സമയത്തായിരുന്നു ആ കുട്ടിയുടെ ജനനം. അതിന്റെ ഓർമയ്ക്കായി തോമസ് എഡിസന്റെ പേരാണ് അവർ കുഞ്ഞിന് നൽകിയിരിക്കുന്നത്.
അദ്ദേഹത്തിന് ഡിക്കോ എന്നും വിളിപ്പേരുണ്ട്.,എന്നാൽ അദ്ദേഹത്തിന്റെ യഥാർത്ഥ പേര് എഡ്സൺ അരാന്റേസ് ഡോ നാസിമിയെന്റോ എന്നാണ്. സ്കൂളിൽ, അവൻ പ്രാദേശിക ക്ലബ്ബായ വാസ്‌കോ ഡ ഗാമയുടെ ഗോൾകീപ്പറിനെ ബൈൽ എന്നതിന് പകരം പൈൽ എന്ന് പറഞ്ഞതോടെയാണ് നമുക്ക് ഇന്നത്തെ ‘പെലെ’യെ ലഭിച്ചത്. അറിയാതെ പറ്റിയ അബദ്ധം കൂട്ടുകാർ കളിയാക്കി, ഒരു സഹപാഠി അവനെ കളിയാക്കി പെലെ എന്ന് വിളിക്കാൻ തുടങ്ങി. ആദ്യമൊന്നും ഡിക്കോയ്ക്ക് ‘പെലെ’ എന്ന പേര് ഇഷ്ടമായിരുന്നില്ല.
പെലെയെ ഓർമിക്കുമ്പോൾ വിട്ടുപോകാൻ പാടില്ലാത്ത ഒരു സംഭവമുണ്ട്. പെലെ ഒരിക്കൽ ഒരു യുദ്ധം അവസാനിപ്പിച്ചിട്ടുണ്ട്. നൈജീരിയയിലെ ആഭ്യന്തരയുദ്ധത്തിൽ ഇരുപക്ഷവും 1967-ൽ 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതിന്റെ കാരണം പെലെ ആയിരുന്നു. ലാഗോസിൽ ഒരു എക്സിബിഷൻ മത്സരം കളിക്കണമെന്ന പെലെയുടെ ആഗ്രഹത്തിന് മുന്നിൽ യുദ്ധവും നേതാക്കളും മുട്ടുമടക്കി. പ്രദേശത്തെ സൈനിക ഗവർണർ സാമുവൽ ഒഗ്‌ബെമുഡിയ അവധി പ്രഖ്യാപിക്കുകയും നൈജീരിയയ്‌ക്കെതിരായ പെലെയുടെ മത്സരം കാണാനായി ഇരുപക്ഷവും ഒരു പാലം തുറന്നുകൊടുക്കുകയും ചെയ്തു.
Post Your Comments