ഗുവാഹട്ടി : വിവാഹഭ്യര്‍ത്ഥന കാമുകി തള്ളിയതില്‍ മനംനൊന്ത് ഫേസ്ബുക്ക് ലൈവില്‍ വന്ന് യുവാവ് ജീവനൊടുക്കി. പ്രണയിനി വിവാഹ വാഗ്ദാനം നിരസിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിന്റെ ആത്മഹത്യ. അസമിലെ സില്‍ച്ചാറിലാണ് സംഭവം. 27-കാരനായ ജയ്ദീപ് റോയ് ആണ് മരിച്ചത്. മെഡിക്കല്‍ സെയില്‍സ് പ്രൊഫഷണലായിരുന്നു ജയ്ദീപ്. ഫേസ്ബുക്കില്‍ ലൈവില്‍ വന്ന ശേഷം വാടകവീട്ടിലെ മുറിയില്‍ വച്ച് യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
Read Also: വീട്ടുകാരറിയാതെ പ്രണയ വിവാഹം: രക്ഷിതാക്കളിൽ നിന്ന് പണം ആവശ്യപ്പെടാൻ മകൾക്ക് അർഹതയില്ലെന്ന് കോടതി
വിവാഹ ആലോചനയുമായി അവളുടെ അടുത്തേക്ക് ചെന്നതാണ്. എന്നാല്‍ എല്ലാവരുടെയും മുമ്പില്‍ വച്ച് അവളെന്നെ തിരസ്കരിച്ചു. ഇതിന് ശേഷം അവളുടെ അമ്മാവന് തന്നെ ഭീഷണിപ്പെടുത്തി. ഈ ബന്ധം തുടര്‍ന്നാല്‍ അവളെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇനി ഈ ലോകത്തോട് വിട പറയുകയാണ്. താന്‍ കാരണം അവള് ഇനി ദുരിതം അനുഭവിക്കേണ്ട. അമ്മയും പെങ്ങളും സഹോദരനും തന്നോട് ക്ഷമിക്കണം. നിങ്ങളെല്ലാവരെയും ഒരുപാട് സ്നേഹിക്കുന്നു. എങ്കിലും തന്റെ പ്രണയിനിയെ അതിലേറെ ഇഷ്ടപ്പെടുന്നു. അവളില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ജയ്ദീപ് പറഞ്ഞു. ശേഷം ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.
Post Your Comments