മലയാളികൾ നാളുകളിലും കർമ്മങ്ങളിലും വിശ്വസിക്കുന്നവരാണ്. പല വിശേഷ ദിവസങ്ങളിലും പണ്ടു മുതലേ കാക്കയ്ക്ക് ചോറ് കൊടുക്കുന്ന സമ്പ്രദായം പല വീടുകളിലും നില നിന്നിരുന്നു. എന്നാല്‍, ഇത് കാരണം ഏന്തെങ്കിലും ദോഷമുണ്ടാകുമോ എന്ന് ചിലർ സംശയിക്കാറുണ്ട്.
read also: തൊണ്ടവേദനയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമായി ഇഞ്ചി: ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാം
ശനിഗ്രഹത്തിന്റെ അഥവാ ശനീശ്വരന്റെ വാഹനമായ കാക്കയ്ക്ക് പിതൃക്കളുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം. അതിനാൽ തന്നെ ശനിദോഷ പരിഹാരം കൂടിയാണ് കാക്കയ്ക്ക് ചോറു കൊടുക്കുന്നത്. ഏഴര ശനി, കണ്ടകശനി, ശനിദശാകാലങ്ങളിലൂടെ കടന്ന് പോകുന്നവരും, പിന്നെ നക്ഷത്രപ്രകാരം പക്ഷി കാക്കയായി വരുന്ന ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം എന്നിവരും, ശനിയുടെ രാശിയിൽ ജനിച്ചവരും മറ്റും കാക്കയ്ക്ക് ചോറ് കൊടുക്കുന്നത് നല്ലതാണെന്ന് ജ്യോതിഷം പറയുന്നു.
പിതൃക്കൾക്ക് ബലി ഇടുമ്പോൾ കാക്കയ്ക്ക് ചോറ് കൊടുക്കുന്നതു ഉത്തമമാണ്. കാക്കകൾ ഇല്ലാത്ത സാഹചര്യത്തിൽ ചില നാടുകളിൽ മത്സ്യത്തിന് ചോറു കൊടുക്കുന്ന രീതി നിലനിൽക്കുന്നുണ്ട്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലും മത്സ്യത്തിന് മലര്, പൊരി എന്നിവ കൊടുക്കുന്ന വഴിപാടുകൾ ഉണ്ട്.
Post Your Comments