ജയ്പൂര്‍ : ആശങ്ക ഉയര്‍ത്തി കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രാജസ്ഥാനിലെ ജാല്‍വാറിലാണ് നൂറ് കണക്കിന് കാക്കകള്‍ ചത്ത് വീണത്. ഇതോടെ നടത്തിയ പരിശോധനയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കോട്ട, ബാരന്‍, ജോധ്പൂര്‍ ജില്ലകളിലായി 300ലേറെ കാക്കകള്‍ ചത്തെന്നാണ് റിപ്പോര്‍ട്ട്.
ഝാലാവാഡില്‍ കോഴികളിലേക്കും പക്ഷിപ്പനി പടര്‍ന്നതായി സൂചനയുണ്ട്. തണുപ്പു കാലമായതോടെ സംസ്ഥാനത്തേക്കു ദേശാടനപ്പക്ഷികള്‍ കൂട്ടമായി എത്തി തുടങ്ങിയിട്ടുണ്ട്. മനുഷ്യരിലേക്കു പടര്‍ന്നാല്‍ ചില ഇനം പക്ഷിപ്പനികള്‍ മരണ കാരണമാകും. ഇതോടെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് പക്ഷികളും മൃഗങ്ങളും സംശായസ്പദമായ രീതിയില്‍ മരിക്കുകയാണെങ്കില്‍ അറിയിക്കുന്നതിനായി സര്‍ക്കാര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറും ആരംഭിച്ചിട്ടുണ്ട്.
Post Your Comments