MollywoodLatest NewsNews

നടൻ ജോയ് മാത്യുവിന്റെ മകൾ വിവാഹിതയായി

നടൻ ജോയ് മാത്യുവിന്റെ മകൾ ആൻ എസ്തർ വിവാഹിതയായി. എഡ്വിനാണ് വരൻ. പള്ളിയിൽ വച്ച് ലളിതമായ ചടങ്ങുകളോട് കൂടിയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്ത്. തുടർന്ന് നടന്ന വിവാഹ റിസപ്ഷനിൽ നടന്മാരായ ലാൽ, രഞ്ജി പണിക്കർ സിദ്ദീഖ്, ഇന്ദ്രൻസ് തുടങ്ങിയവർ അതിഥികളായി എത്തി.

അതേസമയം, ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ‘ചാവേർ’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ജോയ് മാത്യുവാണ്. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വര്‍ഗ്ഗീസ് തുടങ്ങിയ വലിയൊരു താരനിര ചിത്രത്തിൽ അഭിനയിക്കുന്നു. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യന്‍.

Read Also:- വഴിതെറ്റിയെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; പേരാമ്പ്രയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് മാറ്റും

ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ, സംഘട്ടനം: സുപ്രീം സുന്ദര്‍, വി എഫ് എക്‌സ്: ആക്‌സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button