ഇന്ന് പലർക്കും ഉണ്ടാകുന്ന സംശയങ്ങളിൽ ഒന്നാണ് ജിഎസ്ടി റജിസ്ട്രേഷൻ ഇല്ലാത്തവർക്ക് റീഫണ്ട് തുക എങ്ങനെ ലഭിക്കുമെന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാത്തവർക്കും, ഇനി റദ്ദായ കരാറുകളിലും മറ്റും റീഫണ്ട് തുക ലഭിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ടുള്ള സൗകര്യം ജിഎസ്ടി പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. റദ്ദാകുന്ന കരാറുകൾ, കാലാവധി പൂർത്തിയാകും മുൻപ് റദ്ദാകുന്ന ഇൻഷുറൻസ് പോളിസികൾ എന്നിവയ്ക്കെല്ലാം റീഫണ്ട് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ഇക്കഴിഞ്ഞ ജിഎസ്ടി കൗൺസിലിന്റെ ശുപാർശ പ്രകാരമാണ് ഈ സംവിധാനം നടപ്പാക്കിയിട്ടുള്ളത്. ഇതിനായി ജിഎസ്ടി പോർട്ടൽ സന്ദർശിക്കുക. പിന്നീട്, പോർട്ടലിലെ ‘Refund for Unregistered person’ എന്ന വിഭാഗം ക്ലിക്ക് ചെയ്തതിനുശേഷം, പാൻ നമ്പർ ഉപയോഗിച്ച് താൽക്കാലിക രജിസ്ട്രേഷൻ നടത്തേണ്ടതാണ്. കരാർ റദ്ദാകലിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ റീഫണ്ടിന് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Also Read: ‘ഡ്രോൺ ഡെലിവറി’ സേവനങ്ങൾ ആരംഭിച്ച് ആമസോൺ, ഇനി സാധനങ്ങൾ നിമിഷങ്ങൾക്കകം വീട്ടിലെത്തും
Post Your Comments