Latest NewsUAENewsInternationalGulf

നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് അടുത്ത വർഷത്തോടെ പ്രാബല്യത്തിൽ വരും

അബുദാബി: നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാൻ യുഎഇ. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ വടക്കൻ എമിറേറ്റുകളിൽ മാർച്ച് അവസാനത്തോടെ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽവരും. 2023 മുതൽ ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും നിർബന്ധമാണെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.

Read Also: മകനെ ഒക്കത്തിരുത്തി ശരണം വിളിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ: വീണ്ടും ദിവ്യ എസ് അയ്യർക്കെതിരെ വിവാദം

നിലവിൽ അബുദാബി, ദുബായ് എമിറേറ്റ് വിസക്കാർക്കു മാത്രമാണ് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമുള്ളത്. രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം ജീവനക്കാർക്ക് ഇൻഷുറൻസ് നൽകുന്നുണ്ട്. ചില കമ്പനികൾ ആശ്രിതർക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. ദുബായ്, അബുദാബി എമിറേറ്റുകളിൽ നിലവിലുള്ളത് 650 മുതൽ 3000 ദിർഹം വരെ പ്രീമിയം നൽകുന്ന വ്യത്യസ്ത പ്ലാനുകളാണ്. എന്നാൽ, 400 ദിർഹം മുതലാണ് വടക്കൻ എമിറേറ്റുകളിൽ പ്രീമിയം ആരംഭിക്കുന്നത്.

അതേസമയം, പുതിയ തീരുമാനം വന്നതോടെ പോളിസി എടുക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ കമ്പനികളുടെയും നടപടികൾ മാർച്ചിനകം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇൻഷുറൻസ് കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: ചന്ദനക്കുറി തൊടുന്നവർ വര്‍ഗീയവാദികളല്ല വിശ്വാസികളാണ്, അവരോട് നല്ല നിലപാടാണ് സിപിഎമ്മിനുള്ളത്: എംവി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button