UAELatest NewsNewsInternationalGulf

ഭക്ഷ്യ സുരക്ഷാ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: രാജ്യത്ത് ഭക്ഷ്യസുരക്ഷാ നിയമം ലംഘിക്കുന്നവർക്ക് കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഇത്തരക്കാർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് കാർഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. പൊതുജനാരോഗ്യത്തിനു ഹാനികരമായ വിധത്തിൽ ഭക്ഷണം തയാറാക്കുക, വിതരണം ചെയ്യുക, സൂക്ഷിക്കുക, ഭക്ഷ്യ വിഭവങ്ങൾ ഉൽപാദിപ്പിക്കുക എന്നീ നിയമ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: രഹസ്യമായി പ്രവർത്തിച്ച കേന്ദ്രങ്ങളിലെ എന്‍ഐഎ റെയ്ഡ്: വിവരം ചോര്‍ന്നെന്നു സൂചന, മുന്‍ മേഖലാ സെക്രട്ടറി സ്ഥലംവിട്ടു

ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ആദ്യ തവണ മുന്നറിയിപ്പ് നൽകും. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ചുമത്തും. മൂന്നാമതും നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതാണ്. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും പിഴ ചുമത്തുകയെന്നും കാർഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി കൂട്ടിച്ചേർത്തു.

Read Also: അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കും: വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button