റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഉൽപ്പന്നങ്ങളായ റെഡ്മി വാച്ച് 3, ബാൻഡ് 2 എന്നിവ ചൈനയിൽ അവതരിപ്പിച്ചു. റെഡ്മി കെ60 സീരീസിനൊപ്പമാണ് പുതിയ ഉൽപ്പന്നങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
1.75 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് റെഡ്മി വാച്ച് 3 സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്. 390×450 പിക്സൽ റെസല്യൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും, 600 നൈറ്റ് ബ്രൈറ്റ്നസും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കോളിംഗിനെ പിന്തുണയ്ക്കുന്ന ഈ സ്മാർട്ട് വാച്ചുകളുടെ ഭാരം 37 ഗ്രാം മാത്രമാണ്. 121 സ്പോർട്സ് മോഡുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 289 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. പ്രധാനമായും എലഗന്റ് ബ്ലാക്ക്, ഐവറി വൈറ്റ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റിലാണ് പുറത്തിറക്കിയിരിക്കുന്നത്. റെഡ്മി വാച്ച് 3 സ്മാർട്ട് വാച്ചുകളുടെ വിപണി വില 599 യുവാനാണ് (ഏകദേശം 7,000 രൂപ).
Also Read: മായാപുരത്ത് വീണ്ടും പി.ടി 7 ഇറങ്ങി; തിരിച്ച് കാട് കയറ്റാനുള്ള ശ്രമത്തില് വനംവകുപ്പ്
1.47 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണ് റെഡ്മി ബാൻഡ് 2- ന് നൽകിയിരിക്കുന്നത്. 170×320 പിക്സൽ റെസലൂഷൻ ലഭ്യമാണ്. രക്തത്തിലെ ഓക്സിജൻ ട്രാക്കിംഗ്, ഹൃദയമിടിപ്പ്, ഉറക്ക നിരീക്ഷണം എന്നിങ്ങനെയുളള ഫിറ്റ്നസ് സവിശേഷതകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 30- ലധികം സ്പോർട്സ് മോഡുകൾ ലഭ്യമാണ്. 210 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. മിഡ്നൈറ്റ് ബ്ലാക്ക്, ഡ്രീം വൈറ്റ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ വാങ്ങാൻ സാധിക്കുന്ന റെഡ്മി ബാൻഡ് 2- ന്റെ വില 159 യുവാനാണ് (ഏകദേശം 2,000 രൂപ).
Post Your Comments