സ്മാർട്ട്ഫോൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ജനപ്രിയ ബ്രാൻഡായ റെഡ്മി. മിഡ് റേഞ്ച് സെഗ്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണാണ് കമ്പനി പുതുതായി വിപണിയിൽ എത്തിക്കുന്നത്. ഔദ്യോഗിക ലോഞ്ച് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സ്മാർട്ട്ഫോണിനെ കുറിച്ച് ചുരുക്കം ചില വിവരങ്ങൾ കമ്പനി പങ്കുവെച്ചിട്ടുണ്ട്. നോട്ട് 13 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.
6.67 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 7200 അൾട്രാ പ്രോസസറാണ് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മൈക്രോ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ലിഥിയം പോളിമർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ എത്തുന്ന റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണുകൾക്ക് 23,190 രൂപ പ്രതീക്ഷിക്കാവുന്നതാണ്.
Post Your Comments