കൊച്ചി: ഗുരുവായൂരപ്പന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. വിവിധ ബാങ്കുകളിലായി ഗുരുവായൂരപ്പന്റെ നിക്ഷേപം 1737.04 കോടി രൂപയാണ്. സ്വന്തമായി 271.05 ഏക്കര്‍ സ്ഥലവുമുണ്ട്.
ദേവസ്വത്തിന്റെ ആസ്‌തി ആരാഞ്ഞ് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയായാണ് സ്വത്തുവിവരം ഗുരുവായൂര്‍ ദേവസ്വം വെളിപ്പെടുത്തിയത്. രത്നം, സ്വര്‍ണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് പുറത്തുവിട്ടിട്ടില്ല.
2018- 19 കാലത്തെ വെള്ളപ്പൊക്ക ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്തുകോടി രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു. എന്നാൽ, അത് ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് ദേവസ്വം അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കുന്ന പണം അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമേ വിനിയോഗിക്കാവൂ എന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഫുള്‍ബെഞ്ച് ഉത്തരവിട്ടത്.
Post Your Comments