Latest NewsNewsBusiness

ഇൻഡ്- ഭാരത് എനർജിയെ ഏറ്റെടുത്ത് ജെഎസ്ഡബ്ല്യു എനർജി, ഇടപാട് മൂല്യം അറിയാം

ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലാണ് ജെഎസ്ഡബ്ല്യു എനർജിയുടെ 700 മെഗാവാട്ട് താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്

ഇൻഡ്- ഭാരത് എനർജിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ വിജയകരമായി പൂർത്തീകരിച്ച് ജെഎസ്ഡബ്ല്യു എനർജി. റിപ്പോർട്ടുകൾ പ്രകാരം, പാപ്പരത്വ നടപടികൾ നേരിട്ടിരുന്ന ഇൻഡ്- ഭാരത് എനർജിയെ 1,047.60 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഇതോടെ, ഇൻഡ്- ഭാരത് എനർജിയുടെ 95 ശതമാനം ഇക്വിറ്റി ഓഹരികളാണ് ജെഎസ്ഡബ്ല്യു എനർജിക്ക് സ്വന്തമായത്.

ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലാണ് ജെഎസ്ഡബ്ല്യു എനർജിയുടെ 700 മെഗാവാട്ട് താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്. എന്നാൽ, കമ്പനിയുടെ കോപ്പറേറ്റ് പാപ്പരത്വ പരിഹാര പ്രക്രിയയുടെ ഭാഗമായി 2019 ഒക്ടോബർ മൂന്നിന് കമ്പനിയുടെ റെസലൂഷൻ പ്ലാൻ സമർപ്പിച്ചിരുന്നു. ഈ പ്ലാൻ 2022 ജൂലൈ 25- ന് അംഗീകരിച്ചതായി കമ്പനിയെ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ അറിയിച്ചിരുന്നു. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഉത്തരവ് അനുസരിച്ചാണ് ജെഎസ്ഡബ്ല്യു എനർജി ഇൻഡ്- ഭാരത് എനർജിയെ ഏറ്റെടുത്തത്. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതിന്റെ ഫലമായി ഇൻഡ്- ഭാരത് എനർജി ലിമിറ്റഡ് ജെഎസ്ഡബ്ല്യു എനർജിയുടെ ഉപസ്ഥാപനമായി മാറിയിരിക്കുകയാണ്.

Also Read: പെണ്‍കുട്ടികള്‍ക്ക് ആല്‍ത്തറയില്‍ ഇരിക്കാന്‍ വിലക്ക് : ഒന്നിച്ചിരുന്ന് പ്രതിഷേധമറിയിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

shortlink

Post Your Comments


Back to top button