തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കലില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ്. നിലവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണം പുരോഗമിക്കന്നതിനാല്‍ ആ പദ്ധതി പൂര്‍ത്തീകരിക്കുന്നതിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.സംസ്ഥാനത്തിന്റെ എതിര്‍പ്പനെത്തുടര്‍ന്നാണ് പിന്‍മാറ്റം.
സംസ്ഥാന സര്‍ക്കാരുമായി തല്‍കാലം യുദ്ധത്തിനില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ടെന്‍ഡര്‍ വിജയിച്ചെങ്കിലും വിമാനത്താവളം കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടു കാണുകയും സ്വകാര്യവത്കരണം തടയണമെന്നും സംസ്ഥാനം വിമാനത്താവളം ഏറ്റെടുക്കാമെന്നും അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനു (ടിയാല്‍) നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന അറിയിപ്പൊന്നും വരാത്തതിനാല്‍ അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത് നീളുകയായിരുന്നു.
രാജ്യത്തെ ആറ് വിമാനത്താവളങ്ങളാണ് ആഗോള ടെന്‍ഡറിലൂടെ അദാനി സ്വന്തമാക്കിയത് .രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറാനുള്ള ടെന്‍ഡര്‍ കാലാവധി നാളെ അവസാനിക്കാനിക്കും. വിമാനത്താവളം കൂടി സ്വന്തമാക്കുന്നതോടെ കാര്‍ഗോ സര്‍വീസ് ശക്തമാക്കാനുള്ള നീക്കത്തിലായിരുന്നു അദാനി. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കുന്നതോടെ കപ്പല്‍ മാര്‍ഗം ചരക്കുഗതാഗതം സുഗമമാക്കാനായി പ്രദേശത്ത് സര്‍വെയും നടത്തിയിരുന്നു. എന്നാല്‍ അദാനി ഗ്രീപ്പിന്റെ മോഹങ്ങള്‍ക്ക് വിലങ്ങു തടിയായി സര്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തി. വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ പണിയാനായി 18 ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യമേഖലക്കു നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു.
Post Your Comments