Latest NewsNewsBusiness

മികവിന്റെ പാതയിൽ റെസിഡെൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണി, ഏറ്റവും പുതിയ കണക്കുകൾ അറിയാം

ഏറ്റവുമധികം ഉപഭോക്താക്കൾ വീട് വിൽപ്പനയ്ക്ക് തയ്യാറായത് മുംബൈയിലാണ്

മികവിന്റെ പാതയിൽ ചുവടുകളുറപ്പിച്ച് റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണി. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ പ്രോപ്ടൈഗർ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം 4,31,510 വീടുകളാണ് വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 50 ശതമാനത്തിലധികം വർദ്ധനവാണ് വീട് വിൽപ്പനയിൽ ഉണ്ടായിട്ടുള്ളത്. കൂടാതെ, 2022- ൽ പുതിയ പ്രോജക്ടുകളുടെ എണ്ണം 101 ശതമാനത്തോളം ഉയർന്നിട്ടുണ്ട്.

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ഡൽഹി- എൻസിആർ (ഗുരുഗ്രാം, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്), എംഎംആർ (മുംബൈ, നവി മുംബൈ, താനെ), പൂനെ എന്നീ പ്രധാനപ്പെട്ട 8 നഗരങ്ങളിലെ കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രോപ്ടൈഗർ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ നഗരങ്ങളിൽ മാത്രം 3,08,940 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുൻ വർഷം ഇതേ കാലയളവിൽ വിറ്റൊഴിച്ച യൂണിറ്റുകളുടെ എണ്ണം 2,05,940 മാത്രമായിരുന്നു. ഏറ്റവുമധികം ഉപഭോക്താക്കൾ വീട് വിൽപ്പനയ്ക്ക് തയ്യാറായത് മുംബൈയിലാണ്. ആകെ വീടുകളിൽ മുംബൈയുടെ വിഹിതം 39 ശതമാനത്തോളമാണ്. അതേസമയം, പലിശ നിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭൂരിഭാഗം ഉപഭോക്താക്കളും കുറഞ്ഞ നിരക്കിൽ വീട് സ്വന്തമാക്കാനാണ് ശ്രമിച്ചിരിക്കുന്നത്.

Also Read: ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ അകറ്റാൻ!

shortlink

Related Articles

Post Your Comments

Related Articles


Back to top button