AsiaLatest NewsNewsInternational

ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു

ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു സത്യപ്രതിജ്ഞ ചെയ്തു. ഇത് ആറാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. 120 അംഗ സെനറ്റിൽ 63 നിയമനിർമ്മാതാക്കളുടെ പിന്തുണ നെതന്യാഹുവിനുണ്ട്. സഭയിൽ 54 എംഎൽഎമാർ നെതന്യാഹുവിനെതിരെ വോട്ട് ചെയ്തു.

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്ര വലതുപക്ഷ സ്വഭാവമുള്ള സർക്കാരാണിത്. നാല് വർഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പ് ആണ് ഇസ്രായേലിൽ നടന്നത്. തുടർച്ചയായ 12 വർഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വർഷമാണ് ബെഞ്ചമിൻ നെതന്യാഹു അധികാരഭൃഷ്ടനാവുന്നത്. ജൂണിൽ പ്രധാനമന്ത്രിയായിരുന്ന നാഫ്തലി ബെന്നറ്റ് പാർലമെന്റ് പിരിച്ചുവിടുകയും വിദേശകാര്യ മന്ത്രി യെയ്ർ ലാപിഡ് കാവൽ പ്രധാനമന്ത്രിയാവുകയുമായിരുന്നു.

നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത് ദുബായ്

1996 -1999, 2009 -2021 കാലഘട്ടത്തിൽ പ്രധാനമന്ത്രി പദത്തിലിരുന്ന നെതന്യാഹു, ഇസ്രയേലിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ചിരുന്ന പ്രധാനമന്ത്രിയാണ്. നവംബർ ഒന്നിന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇടക്കാല പ്രധാനമന്ത്രി യായ്ർ ലാപിഡിന്റെ നേതൃത്വത്തിലുള്ള സെന്റർ ലെഫ്റ്റ് സഖ്യത്തെ മറികടന്നായിരുന്നു നെതന്യാഹുവിന്റെ ലികുഡ് പാർട്ടി അധികാരത്തിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button