Latest NewsKeralaNews

‘ഞാൻ പറഞ്ഞിട്ടാണ് എന്റെ മോള് ഗോപുവുമായുള്ള ബന്ധം അവസാനിപ്പിച്ചത്’: സംഗീതയുടെ അച്ഛൻ

വർക്കല: വർക്കലയിൽ പ്രണയത്തിൽ നിന്നും പിന്മാറിയെ പെൺകുട്ടിയുടെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വടശ്ശേരി സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. ഗോപു എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോപുവുമായുള്ള മകളുടെ ബന്ധം വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് സംഗീതയുടെ പിതാവ് സജീവ് പറയുന്നു.

പള്ളിയ്ക്കൽ സ്വദേശി ഗോപു സംഭവസ്ഥലത്തെത്തിയത് കരുതിക്കൂട്ടി തന്നെയായിരുന്നു. സംഗീതയുടെ കഴുത്തറുത്ത ശേഷം ഗോപു സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സംഗീത വീടിന്റെ കതകില്‍ മുട്ടിയതോടെയാണ് സജീവ് സംഭവമറിയുന്നത്. അച്ഛനെ കെട്ടിപ്പിടിച്ചാണ് സംഗീത മരണപ്പെട്ടത്. താനുമായി ബന്ധം അവസാനിപ്പിച്ചത് എന്തിനെന്ന് അറിയാൻ ഗോപു, അഖില്‍ എന്ന പേരില്‍ മറ്റൊരു നമ്പറില്‍ നിന്ന് ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചിരുന്നു. ഇയാള്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ പെണ്‍കുട്ടി വീടിന് പുറത്തേയ്ക്ക് പോയത്. പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്.

‘എനിക്കെന്റെ മോളേയുള്ളൂ, ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് ഞാന്‍ അവരുടെ വീട്ടില്‍ ചെന്ന് പറഞ്ഞതാണ്. ഇങ്ങനെ പോയാല്‍ ഡിഗ്രി പാസാവില്ലെന്ന് ഞാന്‍ പറഞ്ഞത് കൊണ്ടാണ് അവള്‍ ഗോപുവുമായുള്ള ബന്ധം അവസാനിപ്പിച്ച’തെന്ന് സംഗീതയുടെ അച്ഛന്‍ പറയുന്നു.

‘ഫ്രണ്ട് കതകില്‍ ഇങ്ങനെ നിര്‍ത്താതെ കൈ വെച്ച് അടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലൈന്‍ ഷോട്ടായതാണെയെന്നാണ് ഞാന്‍ വിചാരിച്ചത്. എനിക്ക് പേടിയായി. പതിയെ ജനല്‍ തുറന്നു. തുറന്നിട്ട് ആരെന്നാണ് ഞാന്‍ ചോദിക്കുന്നത്. അപ്പോഴാണ് എന്റെ മോള്‍ കയ്യെടുത്ത് കാണിക്കുന്നത്. അപ്പോഴേ ഞാന്‍ പെട്ടെന്ന് കതക് തുറന്നു. മോളുടെ കഴുത്ത് ബ്ലഡില്‍ കുളിച്ച് നില്‍ക്കുന്നതാണ് കണ്ടത്. കാരണം അവള്‍ക്ക് ഒന്നും പറയാന്‍ കഴിയുന്നില്ല. പെടയ്ക്കുവാരുന്നു. ഞാന്‍ കെട്ടിപ്പിടിച്ചു മോളെ എടുത്തു. എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ടാരുന്നു പക്ഷേ ഒന്നും പറയാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എന്തിനാണീ ക്രൂരത’, സജീവ് കണ്ണീരോടെ ചോദിക്കുന്നു.

സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Post Your Comments


Back to top button