റിയാദ്: സുരക്ഷാ നിരീക്ഷണ ക്യാമറ വ്യവസ്ഥകൾ സംബന്ധിച്ച അറിയിപ്പുമായി സൗദി അറേബ്യ. ക്യാമറയിലെ ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചാൽ പിഴ ചുമത്തുമെന്നാണ് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുള്ളത്. സുരക്ഷാ നിരീക്ഷണ ക്യാമറ വ്യവസ്ഥകൾ സംബന്ധിച്ച് സൗദി മന്ത്രിസഭ പാസാക്കിയ നിയമം വാണിജ്യ വെയർഹൗസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, എക്‌സ്‌ചേഞ്ച്, മണി ട്രാൻസ്ഫർ സെന്ററുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവക്ക് ബാധകമാണെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
ഹോട്ടലുകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ സുരക്ഷാ ക്യാമറ നിയമം ബാധകമാണെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പൊതു, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, മെഡിക്കൽ സിറ്റികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, താമസ കെട്ടിടങ്ങൾ, റെസിഡൻസ് കോംപ്ലക്‌സുകൾ എന്നിവിടങ്ങളിലും ഇത് ബാധകമാണ്. എന്നാൽ വ്യക്തികൾ സ്വകാര്യ താമസ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾ ഇതിന്റെ പരിധിയിൽ വരില്ല. അതേസമയം, ടോയ്‌ലറ്റ് പോലുള്ള സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കരുതെന്നാണ് നിർദ്ദേശം. ക്യാമറ നശിപ്പിക്കുകയോ റെക്കോർഡ് ചെയ്യാതിരിക്കുകയോ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ 500 മുതൽ 20,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.
Post Your Comments