രാജ്യത്തെ എംഎസ്എംഇകൾക്ക് മാത്രമായി പ്രത്യേക ക്രെഡിറ്റ് കാർഡുകൾ രൂപകൽപ്പന ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, വായ്പ ലഭ്യത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാപാരികൾക്ക് മർച്ചന്റ് ക്രെഡിറ്റ് കാർഡും, മൈക്രോ യൂണിറ്റുകൾക്ക് വ്യാപാർ ക്രെഡിറ്റ് കാർഡും രൂപകൽപ്പന ചെയ്യാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്. ക്രെഡിറ്റ് കാർഡുമായി ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ പഠനങ്ങൾ നടത്തുന്നുണ്ട്. രാജ്യത്ത് എംഎസ്എംഇ ലൈസൻസിംഗും, അവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും കൈകാര്യം ചെയ്യുന്നത് സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്കാണ്.
മൈക്രോ യൂണിറ്റുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ടിന് കീഴിൽ 50 ദിവസം വരെ പലിശരഹിത വായ്പ കാലയളവും, ഏകദേശം 80 ശതമാനത്തോളം കവറേജും വ്യാപാർ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതിനുപുറമേ, എംഎസ്എംഇകൾക്ക് വായ്പ ലഭ്യത ഉറപ്പാക്കാനും, അവരുടെ പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റാനും കുറഞ്ഞ പലിശ നിരക്കിൽ ഹ്രസ്വകാല വായ്പ നൽകാനുമുള്ള പദ്ധതികൾക്ക് കേന്ദ്രസർക്കാർ രൂപം നൽകുന്നുണ്ട്.
Also Read: അടുത്ത 40 ദിവസം നിര്‍ണ്ണായകം, കൊറോണ വ്യാപന സാദ്ധ്യതാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
Post Your Comments