Latest NewsNewsBusiness

ബിസിനസ്- ടു- ബിസിനസ് ഇടപാടുകളുടെ ഇ- ഇൻവോയ്സിംഗ് പരിധി 5 കോടിയാക്കില്ല, പുതിയ അറിയിപ്പുമായി സിബിഐസി

ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത് വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും സിബിഐസി വ്യക്തമാക്കി

രാജ്യത്ത് ബിസിനസ്- ടു- ബിസിനസ് ഇടപാടുകളുടെ ഇ- ഇൻവോയ്സ് പരിധി അഞ്ച് കോടി രൂപയാക്കി കുറയ്ക്കില്ല. കേന്ദ്ര പരോക്ഷ വകുപ്പാണ് (സിബിഐസി) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2023 ജനുവരി 1 മുതൽ 5 കോടി രൂപയിലേറെ വാർഷിക വിറ്റുവരവുള്ള ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യാപാരികൾ ഇ- ഇൻവോയ്സിംഗ് നടപ്പാക്കണമെന്ന വാർത്ത പ്രചരിച്ചിരുന്നു. ഈ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സിബിഐസി. കൂടാതെ, ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത് വ്യാപാരികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും സിബിഐസി വ്യക്തമാക്കി.

നിലവിൽ, 10 കോടി രൂപയിലധികം വാർഷിക വിറ്റുവരവുള്ള ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യാപാരികൾക്ക് ഇ- ഇൻവോയ്സിംഗ് നിർബന്ധമാണ്. 2022 ഓഗസ്റ്റ് മാസത്തിലാണ് ഇത്തരം വ്യാപാരികൾക്കുള്ള ഇ- ഇൻവോയ്സിംഗ് പരിധി 20 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായി കുറച്ചത്. വ്യാജ ബില്ലുകൾ വഴിയുള്ള നികുതി തട്ടിപ്പുകൾക്ക് പൂട്ടിടാനും, റിട്ടേൺ സമർപ്പണം എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് ബിസിനസ്- ടു- ബിസിനസ് ഇടപാടുകൾക്ക് ഇ- ഇൻവോയ്സ് നിർബന്ധമാക്കിയത്.

Also Read: വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാൻ കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങള്‍…

shortlink

Related Articles

Post Your Comments

Related Articles


Back to top button