Latest NewsKeralaNews

മംഗളൂരു സ്‌ഫോടനം, കൊച്ചി കേന്ദ്രീകരിച്ച് അന്വേഷണത്തിനായി എന്‍ഐഎ

കൊച്ചി: മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എന്‍ഐഎ സംഘം കൊച്ചിയിലെത്തി. ദേശീയ അന്വേഷണ ഏജന്‍സിയുടെ ബെംഗളൂരു യൂണിറ്റാണ് കൊച്ചിയിലെത്തിയത്. ആലുവ, പറവൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാരിഖുമായി ഉടന്‍ തെളിവെടുപ്പ് നടത്തുമെന്നും എന്‍ഐഎ അറിയിച്ചു. കേസിലെ മുഖ്യ പ്രതിയായ ഷാരിഖ് സ്ഫോടനത്തിന് മുമ്പ് ആലുവയിലും പറവൂരിലും മുനമ്പത്തുമെത്തിയിരുന്നു. നാലു ദിവസം ആലുവയിലും, രണ്ട് ദിവസം മുനമ്പത്തെ മത്സ്യബന്ധന ബോട്ടിലുമായിരുന്നു ഷാരിഖ് തങ്ങിയത്.

Read Also: റിലയൻസ് ജിയോ: ഇന്ന് മുതൽ ട്രൂ 5ജി സേവനം തിരുവനന്തപുരം നഗരത്തിലും ലഭ്യം

കേരള സന്ദര്‍ശനത്തിന്റെ ലക്ഷ്യങ്ങളും, ഇവിടെ നിന്ന് ഷാരിഖിന് ലഭിച്ച സഹായങ്ങളും, സ്ഫോടനത്തിന്റെ ഗൂഢാലോചന കൊച്ചിയില്‍ നടന്നിരുന്നോയെന്നുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. തുടക്കത്തില്‍ കേസ് അന്വേഷിച്ചിരുന്ന കര്‍ണാടക പോലീസും കേരളത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സംസ്ഥാന ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെയായിരുന്നു ഷാരിഖ് തങ്ങിയ ലോഡ്ജില്‍ കര്‍ണാടക പോലീസ് പരിശോധന നടത്തിയത്.

സ്ഫോടനത്തിനായി കുക്കര്‍ ബോംബ് കൊണ്ടു പോകുമ്പോഴായിരുന്നു ഷാരിഖിന്റെ കൈയ്യിലിരുന്ന് ബോംബ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി മുഹമ്മദ് ഷാരിഖിന് ബന്ധമുണ്ടായിരുന്നതായും പിന്നീട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button