
ഗാസിയാബാദ്: ഒരു രാത്രികൂടി ഹോട്ടലിൽ കഴിയാമെന്ന ആഗ്രഹം സമ്മതിക്കാത്തിനെ തുടർന്ന് കാമുകിയെ യുവാവ് കൊലപ്പെടുത്തി. ബാഗ്പത് നിവാസിയായ രചനയാണ് കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത ആള്‍ അറസ്റ്റിലായി. ഭോജ്പൂരിലെ അമരാലാ സ്വദേശിയായ ഗൗതം സിംഗാണ് അറസ്റ്റിലായത്.
ഭര്‍ത്താവും കുഞ്ഞുമുള്ള രചന കഴിഞ്ഞ മൂന്ന് മാസമായി താനുമായി പ്രണയത്തിലാണെന്ന് പ്രതി ഗൗതം സിംഗ് പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
read also: ബിസിനസ്- ടു- ബിസിനസ് ഇടപാടുകളുടെ ഇ- ഇൻവോയ്സിംഗ് പരിധി 5 കോടിയാക്കില്ല, പുതിയ അറിയിപ്പുമായി സിബിഐസി
സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ :
ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് രചന ഗൗതമിനെ കാണാന്‍ വന്നത്. തുടര്‍ന്ന് ഗാസിയാബാദിലെ ഒരു ഹോട്ടലിൽ രണ്ട് ദിവസത്തേക്ക് ഗൗതം മുറി ബുക്ക് ചെയ്തു. ക്രിസ്മസ് ദിവസം ഇരുവരും അവിടെ താമസിച്ചു. പിറ്റേന്ന് വൈകിട്ടായപ്പോള്‍ തനിക്ക് വീട്ടില്‍ പോവണമെന്നും ഒരു രാത്രി കൂടി ഹോട്ടലില്‍ താമസിക്കാന്‍ കഴിയില്ലെന്നും രചന പറഞ്ഞു. എന്നാല്‍, രണ്ടു ദിവസം മുറി എടുത്തത് രചന കൂടി പറഞ്ഞിട്ടാണെന്നും രാത്രിയില്‍ പോവാന്‍ കഴിയില്ലെന്നും ഗൗതം വാശി പിടിച്ചു. തുടര്‍ന്നുണ്ടായ വഴക്കിൽ രചനയെ ഗൗതം കഴുത്തു കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു വെന്ന് പൊലീസ് പറയുന്നു.
ഡിസംബര്‍ 25-നാണ് ഇരുവരും താമസിക്കാന്‍ എത്തിയത്. ഗൗതമിന്റെ ഐഡി കാര്‍ഡായിരുന്നു ഹോട്ടലില്‍ നല്‍കിയത്. രണ്ടാമത്തെ ദിവസം ശുചീകരണത്തിനായി മുറിയില്‍ ചെന്ന ജീവനക്കാരാണ് രചന തറയില്‍ മരിച്ചു കിടക്കുന്നത് കണ്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗൗതത്തെ കാണാനില്ലായിരുന്നു. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
Post Your Comments