പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ഏറ്റവും പുതിയ മൂന്ന് മോഡൽ കാറുകൾ ഉടൻ വിപണിയിൽ അവതരിപ്പിക്കും. റിപ്പോർട്ടുകൾ പ്രകാരം, ടൊയോട്ട ഹൈറൈഡര്‍ സിഎൻജി, ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ മോഡലുകളാണ് വരും ആഴ്ചകളിൽ വിൽപ്പനയ്ക്ക് എത്തുക. ഈ മോഡലുകളുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
എംപിവിയുടെ പവർട്രെയിൻ സജ്ജീകരണത്തിൽ 2.0L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും (172bhp/205Nm) 2.0L പെട്രോൾ ശക്തമായ ഹൈബ്രിഡുമാണ് (ഇ-ഡ്രൈവ് ട്രാൻസ്മിഷനോടുകൂടിയ 186bhp) ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ശക്തമായ ഹൈബ്രിഡ് പതിപ്പ് 21.1kmpl മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, പുതിയ ടൊയോട്ട എംപിവിക്ക് 9.5 സെക്കൻഡിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും.
Also Read: വർക്കലയിൽ 17 കാരിയെ കഴുത്തറുത്ത് കൊന്നു: യുവാവ് കസ്റ്റഡിയിൽ
രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഇന്നോവ ക്രിസ്റ്റ. 2023- ൽ നടക്കുന്ന ഓട്ടോ എക്സ്പോയിലാണ് ഇവയുടെ വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുക. ഏകദേശം 22 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
Post Your Comments