Latest NewsNewsAutomobile

ടൊയോട്ട: ആഡംബര എംപിവി വാഹനമായ വെൽഫെയറിന്റെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

പുതിയ ടൊയോട്ട വെൽഫെയറിൽ പഴയ മോഡലിന്റെ അതേ ബോക്സി ഡിസൈൻ നിലനിർത്തിയിട്ടുണ്ട്

ഇന്ത്യൻ വിപണിയിൽ പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട. ഇത്തവണ ആഡംബര എംപിവി വാഹനമായ വെൽഫെയറിന്റെ പുതിയ പതിപ്പാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വലിപ്പത്തിലും സവിശേഷതകളിലും പുതിയ മാറ്റവുമായി എത്തിയ വെൽഫയർ ടിഎൻജിഎ-കെ മോഡുലാർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

പുതിയ ടൊയോട്ട വെൽഫെയറിൽ പഴയ മോഡലിന്റെ അതേ ബോക്സി ഡിസൈൻ നിലനിർത്തിയിട്ടുണ്ട്. ടൊയോട്ട ബാഡ്ജ് ഉള്ള വലിയ സിക്സ് സ്ലാറ്റ് ഗ്രില്ലാണ് നൽകിയിരിക്കുന്നത്. പ്രധാന ഡിസൈൻ മാറ്റവും ഇതുതന്നെയാണ്. ഈ മോഡലിൽ ഇന്റീരിയറുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ക്യാബിൽ ഏറ്റവും പുതിയ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, സൂപ്പർ- ലോങ്ങ് ഓവർഹെഡ് കൺസോൾ, ആംബിയന്റ് ലൈറ്റിംഗ്, സൺ റൂഫ് എന്നിവയും നൽകിയിട്ടുണ്ട്. പ്രധാനമായും രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വെൽഫെയറിന്റെ പുതിയ പതിപ്പ് വാങ്ങാൻ സാധിക്കുക.

Also Read: പനിച്ചു വിറച്ച് കേരളം, എട്ട് മരണം: മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button