രാജ്യത്തെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തിന്റെ തോത് ഗണ്യമായി കുറഞ്ഞതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ വരെയുളള കാലയളവിൽ കിട്ടാക്കടം 5 ശതമാനത്തിലാണ് എത്തിയത്. കഴിഞ്ഞ മാർച്ചിൽ ഇത് 5.8 ശതമാനമായിരുന്നു. 2018- ലാണ് ബാങ്കുകളുടെ കിട്ടാക്കടം വൻ തോതിൽ കുതിച്ചുയർന്നത്.
കിട്ടാക്കടവുമായി ബന്ധപ്പെട്ട് ഭൂരിഭാഗം ബാങ്കുകളും ആശ്വാസ വാർത്തയാണ് പങ്കുവയ്ക്കുന്നത്. വായ്പ തിരിച്ചുപിടിക്കൽ നടപടികൾ, എഴുതിത്തള്ളൽ തുടങ്ങിയ നീക്കങ്ങളാണ് കിട്ടാക്കടത്തിന്റെ തോത് കുറയാൻ കാരണമായത്. കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ ഏകദേശം 10 ലക്ഷം കോടിയോളം രൂപയാണ് കടബാധ്യതയായി എഴുതിത്തള്ളിയത്. ഇത്തരത്തിൽ കടബാധ്യത എഴുതിത്തള്ളുമ്പോൾ, ആ തുക ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ ആസ്തിയുടെ ഗണത്തിൽ നിന്ന് ഒഴിവാകുന്നതാണ്. കിട്ടാക്കടത്തിന്റെ തോത് കുറഞ്ഞത് ആശ്വാസ വാർത്തയാണെങ്കിലും, ബാങ്കിംഗ് മേഖലയ്ക്ക് ഭീഷണി ഉയർത്തുന്ന നിരവധി ഘടകങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ആർബിഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: കപ്പലണ്ടി കഴിക്കുന്നത് വണ്ണം കൂട്ടുമോ?
Post Your Comments