KeralaLatest NewsNews

വിദ്യാസമ്പന്നരായ യുവതികളെ പ്രലോഭിപ്പിച്ച് കാരിയർമാരാക്കുന്നു: ഓഫറിൽ വീഴുന്ന യുവതികളെ കാത്തിരിക്കുന്നത്

സ്വർണക്കടത്തിനായി കേരളത്തിൽ നിന്ന് വനിത കാരിയർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി പ്രത്യേക സംഘം തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. കേരളത്തിൽ കൂടാതെ ഗൾഫ് രാജ്യങ്ങളിലും ഈ സംഘം ഉണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. വിദ്യാസമ്പന്നരായ യുവതികളെ പോലും പ്രലോഭനങ്ങളിൽ വീഴ്ത്തിയാണ് ഇക്കൂട്ടർ സ്വർണം രാജ്യം കടത്തുന്നത്. പറയുന്ന ആൾക്ക് സ്വർണം എത്തിച്ച് നൽകിയാൽ യുവതികൾ ആവശ്യപ്പെടുന്ന തുക റിക്രൂട്ടിങ് സംഘം നൽകും.

കഴിഞ്ഞ രണ്ട് വർഷങ്ങളിലായി നിരവധി യുവതികളെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും പോലീസും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസവും രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കൊണ്ട് വന്ന പത്തൊമ്പതുകാരി പൊലീസ് പിടിയിലായതിന് പിന്നാലെയാണ് സ്ത്രീകളെ കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടത്തുന്ന റിക്രൂട്ടിങ് ഏജൻസി വരെ കേരളത്തിലുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചത്.

കരിപ്പൂരിൽ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടികൂടുന്ന 87 മത്തെ സ്വർണ്ണക്കടത്ത് കേസാണ് ഇന്നലത്തെത്. വിമാനത്താവളത്തിന് പുറത്ത് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ജനുവരിയിൽ കരിപ്പൂരിൽ പൊലീസ് ഹെല്‍പ് ഡെസ്ക് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ, കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മൂന്ന് പേരിൽ ഒരാളും സ്ത്രീയായിരുന്നു. സുൽത്താൻ ബത്തേരി സ്വദേശിനി ഡീന(30), സ്വർണം തട്ടിയെടുക്കാനെത്തിയ നല്ലളം സ്വദേശി മുഹമ്മദ് സഹദ്(24), വാണിയംകര സ്വദേശി ജംനാസ്(36) എന്നിവരാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button