ന്യൂഡല്‍ഹി : പണം സമ്പാദിക്കുവാനും കാമുകനുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനുമായി പെണ്‍കുട്ടി സ്വന്തം ചേച്ചിയുടെ നഗ്നവീഡിയോ എടുത്ത് അയല്‍വാസിക്ക് കൈമാറി. ഈ വീഡിയോ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ സഹോദരിയെ ബ്ളാക്ക് മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു യുവാവിന്റെ പദ്ധതി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 15നാണ് ഇതുസംബന്ധിച്ച പരാതി പൊലീസിന് ലഭിക്കുന്നത്.
Read Also: ‘ശബരിമലയിൽ വിശ്വാസിക്കും അവിശ്വാസിക്കും ഒരുപോലെ വരാം’: മന്ത്രി കെ. രാധാകൃഷ്ണൻ
ഒരു അജ്ഞാത വാട്സാപ്പ് നമ്പരില്‍ നിന്നുമാണ് പെണ്‍കുട്ടിക്ക് തന്റെ നഗ്നവീഡിയോ ലഭിച്ചത്. 20,000 രൂപ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പിന്നാലെ ഭീഷണി സന്ദേശമെത്തിയത്. പണം തന്നില്ലെങ്കില്‍ വീഡിയോ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. പൊലീസിന്റെ അന്വേഷണത്തില്‍ വീഡിയോ പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് അയച്ചത് ദേവരാജ് എന്നയാളാണെന്ന് കണ്ടെത്തി. ഇയാള്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്നു. എന്നാല്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ഇരയുടെ ഇളയ സഹോദരിയാണ് വീഡിയോ രഹസ്യമായി പകര്‍ത്തി കൈമാറിയതെന്ന് തെളിഞ്ഞു. ഈ പെണ്‍കുട്ടിയും യുവാവും തമ്മില്‍ ബന്ധമുണ്ടെന്നും കണ്ടെത്തി. ഈ ബന്ധത്തെ ഇരയായ പെണ്‍കുട്ടി എതിര്‍ത്തിരുന്നു.
Post Your Comments