റിയാദ്: അനുമതി വാങ്ങാതെ ആണവ സാമഗ്രികൾ കൈവശം വെക്കുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ, സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഒരു വ്യക്തിയുടെ മരണമോ ഗുരുതരമായ പരിക്കോ അല്ലെങ്കിൽ വസ്തുവകകൾക്കോ പരിസ്ഥിതിക്കോ ഗുരുതരമായ നാശം വരുത്തുകയോ ഉണ്ടാക്കുകയോ ചെയ്യുന്നവർക്ക് 30 മില്യൻ റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് 10 വർഷത്തെ തടവും ലഭിക്കും.
ലൈസൻസ് ലഭിക്കാതെ ആണവ വസ്തുക്കൾ കൈവശം വയ്ക്കുക, ഉപയോഗിക്കുക, കൈമാറ്റം ചെയ്യുക, മാറ്റം വരുത്തുക, ക്രമീകരിക്കുക അല്ലെങ്കിൽ നീക്കം ചെയ്യുക തുടങ്ങിയവയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Post Your Comments