MollywoodLatest NewsKeralaCinemaNewsEntertainment

പൃഥ്വിരാജിന്റെ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായത്: ചുവന്നു തടിച്ച പാടുകളുടെ ചിത്രവുമായി നടൻ

മുറിവുകളും കഠിനാധ്വാനവും നിറഞ്ഞ ഒരു നീണ്ട യാത്രയുടെ സന്തോഷകരമായ അന്ത്യമാണ് ഈ ചിത്രങ്ങൾ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘കാപ്പ’. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. തട്ടീം മുട്ടീം’ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടൻ സാഗർ സൂര്യയും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. അന്ന ബെൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരൻ ബിജുവായി എത്തുന്ന സാഗർ സിനിമയിൽ വെട്ടുകൊണ്ട് വീഴുന്ന രംഗമുണ്ട്. അതിനായി നടത്തിയ തയ്യാറെടുപ്പുകൾ പങ്കുവച്ചിരിക്കുകയാണ് താരം.

മുതുകിൽ ചുവന്നു തടിച്ച പാടുകളും കൈ ചുവന്നു നീരുവച്ചതുമായ ചിത്രങ്ങളാണ് സാഗർ സൂര്യ പോസ്റ്റ് ചെയ്തത്.   തലയ്ക്കു ചുറ്റും കെട്ടുമായി കണ്ണാടിയിൽ നോക്കിയിരിക്കുന്നു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

read also:  കോവിഡ് 19: ശ്മശാനങ്ങള്‍ക്ക് മുന്നില്‍ മൃതദേഹങ്ങളുമായി നീണ്ട ക്യൂ നില്‍ക്കുന്ന ചൈനാക്കാര്‍, വീഡിയോ പുറത്ത്

‘മുറിവുകളും കഠിനാധ്വാനവും നിറഞ്ഞ ഒരു നീണ്ട യാത്രയുടെ സന്തോഷകരമായ അന്ത്യമാണ് ഈ ചിത്രങ്ങൾ. ഭാവി സംരംഭങ്ങളിൽ ഏർപ്പെടാൻ എനിക്ക് ഉപകാരപ്പെടുന്ന ഒരുപാട് അനുഭവങ്ങൾ ഇതിൽ നിന്നുമുണ്ടായി… ‘കാപ്പ’ സിനിമയുടെ ഭാഗമാകാനും ഈ സംഘത്തോടൊപ്പം പ്രവർത്തിക്കാനും സാധിച്ചത് ശരിക്കും ഒരു അനുഗ്രഹമായിരുന്നു. തന്നെ വിശ്വസിച്ച് ബിജുവിനെ ഏൽപ്പിച്ച പൃഥ്വിരാജിനും ഷാജി കൈലാസിനും നന്ദി അർപ്പിക്കുന്നു. ഇതിൽ അഭിമാനവും സന്തോഷവും തോന്നുന്നു’ – സാഗർ പറയുന്നു

shortlink

Post Your Comments


Back to top button