
പയ്യന്നൂര്‍: പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയലാണ് പോലീസിന്റെ പിടിയിലായത്. പയ്യന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് സുനീഷിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഇരയായ കുട്ടിയുടെ രക്ഷിതാക്കൾ പോലീസില്‍ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. പീഡന വിവരം കുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. പതിനൊന്നുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി ലഭിച്ച പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് സുനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു.
Post Your Comments