പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. ഓരോ ആളുകളിലും വ്യത്യസ്ഥ കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു രൂപപ്പെടുന്നത്. പലപ്പോഴും മുഖക്കുരു ഇല്ലാതായാലും, അവയുടെ കറുത്ത പാടുകൾ മുഖത്ത് ശേഷിക്കാറുണ്ട്. മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാൻ കഴിയുന്ന ചില പൊടിക്കൈകളെ കുറിച്ച് പരിചയപ്പെടാം.
മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ വെള്ളരിക്ക മികച്ച ഓപ്ഷനാണ്. അരക്കപ്പ് വെള്ളരിക്ക അരച്ചെടുത്തതിനു ശേഷം, അതിലേക്ക് കാൽ കപ്പ് തൈര് ചേർക്കുക. ഇവ രണ്ടും നന്നായി മിക്സ് ചെയ്തതിനു ശേഷം മുഖത്ത് പുരട്ടി, 30 മിനിറ്റ് കഴുകിക്കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫെയ്സ് പാക്ക് ഉപയോഗിച്ചാൽ മുഖത്തെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ കഴിയും.
Also Read: ജീവനക്കാരുടെ തെറ്റായ വിവരങ്ങൾ നൽകുന്ന സ്വകാര്യ കമ്പനികൾക്കെതിരെ നടപടി: വിശദ വിവരങ്ങൾ അറിയാം
അടുത്തതാണ് തേൻ ഉപയോഗിച്ചുള്ള ഫെയ്സ് പാക്ക്. ഒരു ടീസ്പൂൺ തേനിലേക്ക് അര ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് പൊടിച്ച ജാതിക്ക, പൊടിച്ച കറുവാപ്പട്ട എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്തെ കറുത്ത പാടുകൾ ഉള്ള സ്ഥലത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.
Post Your Comments