KeralaLatest NewsNewsBusiness

സ്റ്റാർട്ടപ്പ് കോമൺസ് പദ്ധതി: കേരള സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ ക്ഷണിച്ചു

അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ കെ.എസ്.യു.എം സേവന ദാതാക്കളായി എംപാനൽ ചെയ്യും

കേരള സ്റ്റാർട്ടപ്പ് കോമൺസ് പദ്ധതിയിലേക്ക് സേവന ദാതാക്കൾക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം. ഇതിന്റെ ഭാഗമായി കേരള സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ ക്ഷണിച്ചു. നിയമ, സാമ്പത്തിക സേവനങ്ങൾ, ഭൗതിക സ്വത്താവകാശം സ്വീകരിക്കൽ, സാങ്കേതിക കൈമാറ്റം, ഉൽപ്പന്നങ്ങൾക്കുള്ള ഗുണമേന്മ സാക്ഷ്യപത്രവും ലൈസൻസ് ലഭ്യമാക്കൽ തുടങ്ങിയ മേഖലകളിൽ 5 വർഷത്തെ പ്രവർത്തി പരിചയമുള്ള വ്യക്തികൾക്കോ, രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കോ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

സ്റ്റാർട്ടപ്പുകൾക്ക് നിയമ, സാങ്കേതിക, സാമ്പത്തിക മേഖലകളിലുള്ള സേവനങ്ങൾ മിതമായ നിരക്കിൽ വാഗ്ദാനം ചെയ്യുന്നതാണ് കേരള സ്റ്റാർട്ടപ്പ് കോമൺസ് പദ്ധതി. പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ കെ.എസ്.യു.എം സേവന ദാതാക്കളായി എംപാനൽ ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് https://startupmission.in/startupcommons/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Also Read: ഇഡ്‌ലിമാവ് ബാക്കി വന്നോ.. ഇങ്ങനെ ചെയ്ത് നോക്കൂ; മുഖം ഇനി മിന്നും

shortlink

Related Articles

Post Your Comments

Related Articles


Back to top button