ഇടുക്കി: ഉന്തിയ പല്ലിന്റെ പേരിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തിൽ നടപടിയുമായി എസ്‌സി എസ്ടി കമ്മീഷൻ. വിഷയത്തിൽ എസ്‌സി എസ്ടി കമ്മീഷൻ കേസെടുത്തു. വനംവന്യജീവ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, പിഎസ്‌സി സെക്രട്ടറി എന്നിവർ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദ്ദേശം.
ആനവായി ഊരിലെ മുത്തുവിനാണ് ഉന്തിയ പല്ലിന്റെ പേരിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ജോലി നഷ്ടപ്പെട്ടത്. അട്ടപ്പാടി പൂതൂർ പഞ്ചായത്തിലെ ആനവായി ഊരിലെ, വെള്ളിയുടെ മകനാണ് മുത്തു. സെപ്തംബറിൽ നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ എഴുത്ത് പരീക്ഷയും, ഈ മാസം ആദ്യം കായിക ക്ഷമത പരീക്ഷയും മുത്തു വിജയിച്ചിരുന്നു. എന്നാൽ, ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടർ ഉന്തിയ പല്ല് സർട്ടിഫിക്കറ്റിൽ എടുത്ത് എഴുതിയത് വിനയായി. നിരതെറ്റിയ പല്ല് അയോഗ്യതയെന്ന് വിജ്ഞാപനത്തിലുണ്ടെന്നാണ് പിഎസ്‌സി വ്യക്തമാക്കിയിരുന്നത്.
അതേസമയം, മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് പിഎസ്‌സി ആണെന്നും വനംവകുപ്പ് നിസ്സഹായരാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.
Read Also: സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകം: വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരന്‍
Post Your Comments