Latest NewsNewsIndia

യുക്രൈൻ പ്രസിഡന്റുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കിയുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 യുടെ ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്തിന് യുക്രൈൻ പ്രസിഡന്റ് ആശംസകൾ അറിയിച്ചു. ഭക്ഷ്യം, ഊർജ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ വികസ്വര രാജ്യങ്ങളുടെ ആശങ്കകൾക്ക് ശബ്ദം നൽകുന്നത് ഉൾപ്പെടെ ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ പ്രധാന മുൻഗണനകൾ പ്രധാനമന്ത്രി വിശദീകരിച്ചു.

Read Also: ‘ദ കേരള സ്‌റ്റോറി’: തെളിവില്ലാതെ ഒന്നും പറയാറില്ല, സമയമാവുമ്പോള്‍ കണക്കുകൾ പുറത്തുവിടുമെന്ന് നിർമ്മാതാവ്

ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഉചിതമായ മാർഗ്ഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ഈ വർഷമാദ്യം യുക്രൈനിൽ നിന്ന് മടങ്ങേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസത്തിനുള്ള ക്രമീകരണങ്ങൾ സുഗമമാക്കാൻ പ്രധാനമന്ത്രി യുക്രൈൻ അധികൃതരോട് അഭ്യർത്ഥിച്ചു.

യുക്രൈനിൽ നിലനിൽക്കുന്ന സംഘർഷത്തെക്കുറിച്ചും നേതാക്കൾ ആശയവിനിമയം നടത്തി. അഭിപ്രായവ്യത്യാസങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ ഇരുപക്ഷവും ചർച്ചയിലേക്കും നയതന്ത്രത്തിലേക്കും മടങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏത് സമാധാന ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതബാധിതരായ സാധാരണ ജനങ്ങൾക്ക് മാനുഷിക സഹായം നൽകുന്നത് തുടരാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ഉറപ്പുനൽകുകയും ചെയ്തു.

Read Also: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടൽ: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button