Latest NewsNewsTechnology

വിവരച്ചോർച്ചക്കേസ്: ഒത്തുതീർപ്പ് നടപടിക്കൊരുങ്ങി മെറ്റ, വാഗ്ദാനം ചെയ്തത് കോടികളുടെ നഷ്ടപരിഹാരം

രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ പരിപാടികൾക്ക് പിന്തുണ നൽകുന്ന സ്ഥാപനമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക

ഫേസ്ബുക്കിനെ പ്രതിസന്ധിയിലാക്കിയ വിവരച്ചോർച്ചക്കേസിൽ ഒത്തുതീർപ്പ് നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മാതൃസ്ഥാപനമായ മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, വിവരച്ചോർച്ചക്കേസിൽ 72.5 കോടി ഡോളറാണ് നഷ്ടപരിഹാരത്തുകയായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലെ 8.7 കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള സ്ഥാപനങ്ങളെ അനുവദിച്ചുവെന്നാണ് മെറ്റയ്ക്കെതിരെയുള്ള കേസ്.

രാഷ്ട്രീയ പാർട്ടികളുടെ പ്രചരണ പരിപാടികൾക്ക് പിന്തുണ നൽകുന്ന സ്ഥാപനമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. അതേസമയം, 2016- ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിന് പിന്നിൽ കേംബ്രിഡ്ജ് അനലിറ്റിക്ക ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഈ സംഭവം പുറത്തായതോടെയാണ് ഫേസ്ബുക്കിന്റെ വിശ്വാസ്യതയ്ക്ക് വൻ തിരിച്ചടി നേരിട്ടത്. കേസുമായി ബന്ധപ്പെട്ട ഒത്തുതീർപ്പിന് തയ്യാറാണെന്ന് യുഎസ് കോടതിയിലാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ഇത് സാൻഫ്രാൻസിസ്കോ ഫെഡറൽ കോടതി മാർച്ചിൽ പരിഗണിക്കുന്നതാണ്.

Also Read: പോക്‌സോ ഇരകൾ ചാടിപ്പോയ സംഭവം: കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button