കോട്ടയം: കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാൻ ഉത്തരവിട്ട് വനിത ശിശു വികസന വകുപ്പ്. പോക്‌സോ ഇരകളടക്കം ചാടിപ്പോയ സംഭവത്തെ തുടർന്നാണ് നടപടി. മഹിളാ സമഖ്യ സൊസൈറ്റി എന്ന എൻ ജി ഒ യെ സ്ഥാപന നടത്തിപ്പിൽ നിന്ന് ഒഴിവാക്കാനും വനിതാ ശിശു വികസന വകുപ്പ് നിർദ്ദേശം നൽകി. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജിഒയെ കണ്ടെത്താനും വനിത ശിശു വികസന ഡയറക്ടർ നിർദ്ദേശിച്ചു.
രാത്രി സമയത്താണ് നിർഭയ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടികൾ രക്ഷപ്പെട്ടത്. പുലർച്ചെ അഞ്ചര മണിയോടെയാണ് ഈ വിവരം സ്ഥാപനത്തിലെ ജീവനക്കാർ അറിഞ്ഞത് തന്നെ രക്ഷപ്പെട്ടവരിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് ഒമ്പത് പേരെയും കണ്ടെത്തിയത്. വീട്ടുകാരെ കാണാൻ ഷെൽട്ടർ ഹോം ജീവനക്കാർ അനുവദിക്കുന്നില്ലെന്നും കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികൾ നിർബന്ധിച്ച് ചെയ്യിച്ചതോടെ മനം മടുത്ത് സ്ഥലം വിടുകയായിരുന്നെന്നുമായിരുന്നുവെന്നും കുട്ടികൾ പോലീസിനോട് വെളിപ്പെടുത്തി.
Read Also: ഉന്തിയ പല്ലിന്റെ പേരിൽ ആദിവാസി യുവാവിന് സർക്കാർ ജോലി നിഷേധിച്ചു: നടപടിയുമായി എസ്‌സി എസ്ടി കമ്മീഷൻ
Post Your Comments