Latest NewsKeralaNews

പ്രായം കുറഞ്ഞ സ്വർണക്കടത്തുകാരി, ഷഹല കാരിയറായത് ഒരു ലക്ഷം രൂപയ്ക്ക് വേണ്ടി: ഷഹലയ്ക്ക് ലഭിച്ച നിർദ്ദേശങ്ങളിങ്ങനെ

മലപ്പുറം: ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി പിടിയിലായ 19 കാരി ഷഹലയെ ചോദ്യം ചെയ്തതിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. 1.884 കിലോ സ്വർണ്ണം മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി ഷഹലയെ (19) വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു ലക്ഷം രൂപയ്ക്കും വിമാന ടിക്കറ്റിനും വേണ്ടിയാണ് ഷഹല സ്വർണക്കടത്ത് കാരിയറായത്. സാമ്പത്തിക ആവശ്യങ്ങൾ ഉള്ളതുകൊണ്ടാണ് സ്വർണം കടത്താൻ കൂട്ടുനിന്നതെന്നും, കടത്തുന്ന സ്വർണം വാങ്ങാൻ വിമാനത്താവളത്തിന് പുറത്ത് ആളുകൾ എത്തുമെന്നുമാണ് തനിക്ക് ലഭിച്ച നിർദ്ദേശമെന്നും ഷഹല ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. മറുനാടൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രായം കുറഞ്ഞവരെ പരിശോധിക്കില്ലെന്നും, സ്ത്രീകൾക്ക് കുറച്ച് കൂടി കരുതൽ ഉണ്ടാകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തന്നെ സ്വർണം കടത്താൻ ഉപയോഗിച്ചതെന്ന് ഇവർ പറയുന്നു. എന്ത് വന്നാലും കൂടെ ഉണ്ടാകുമെന്നും, മുഖത്ത് യാതൊരു ഭാവവ്യത്യാസവും വരുത്തരുതെന്നും സ്വർണം തന്നവർ പറഞ്ഞതായി ഷഹല പറയുന്നു.

മൂന്ന് പാക്കറ്റുകളാക്കി സ്വർണ്ണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ ഒരു കോടി രൂപ വില വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. ഞായറാഴ്ച രാത്രി പത്തരക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സപ്രസിലാണ് യുവതി എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തിയ യുവതിയെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button