Latest NewsKeralaNews

ബഫർ സോൺ: കിടപ്പാടം നഷ്ടപ്പെടുന്ന കർഷകർക്കായി ബിജെപി മുന്നിൽ നിന്ന് പോരാടുമെന്ന് കെ സുരേന്ദ്രൻ

എരുമേലി: ബഫർ സോൺ വിഷയത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബഫർ സോണിൽ കിടപ്പാടം നഷ്ടപ്പെട്ടുന്ന കർഷകർക്കായി മുന്നിൽ നിന്ന് പോരാടുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണ് ആയിരക്കണക്കിന് ജനങ്ങളെ ആശങ്കയിലാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന് പിൻമാറേണ്ടി വന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമല്ല: പാട്ടും നൃത്തവും ഉണ്ടെങ്കിൽ നിക്കാഹ് നടത്തില്ലെന്ന് ഫത്വയുമായി മുസ്ലിം പണ്ഡിതർ

കേരളത്തിന്റെ പരിസ്ഥിതിയെ തകിടം മറിയ്ക്കുന്ന, ജനജീവിതം താറുമാറാക്കുന്ന, സാധാരണക്കാർക്ക് ഒരു ഗുണവുമില്ലാത്ത പദ്ധതിയാണെന്ന സത്യാവസ്ഥ കേരളത്തിലെ ബിജെപി ഘടകം കേന്ദ്രസർക്കാരിനെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിച്ചതു കൊണ്ടാണ് ജനദ്രോഹ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും പിണറായി വിജയന് പിന്മാറേണ്ടി വന്നത്. ഒരു ദിവസം നേരം പുലരുമ്പോൾ രണ്ട് വാർഡുകൾ പൂർണമായും വനമായി മാറുന്ന ഞെട്ടിക്കുന്ന സാഹചര്യമാണ് ഇവിടെ കാണുന്നത്. സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിക്കാൻ ധാരാളം സമയം കിട്ടിയിട്ടും സർക്കാർ അലംഭാവം കാണിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളൊക്കെ എങ്ങനെയാണ് ബഫർ സോൺ വിഷയം കൈകാര്യം ചെയ്തതെന്ന് കേരളം കണ്ടു പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: മുരിങ്ങയില ഉണക്കി പൊടിച്ചത് കൊണ്ട് പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാം, കിഡ്‌നി രോഗികൾ ഒരുകാരണവശാലും കഴിക്കരുത്

shortlink

Related Articles

Post Your Comments

Related Articles


Back to top button