കൊച്ചി: കേരളത്തിന്റെ തനത് ബിസിനസ്സ് സംസ്‌കാരത്തെപ്പറ്റി പഠിക്കാന്‍ അമേരിക്കയിൽ നിന്ന് ആറ് വിദ്യാർത്ഥികൾ കേരളത്തിലെത്തി. പഠനയാത്രയുടെ ഭാഗമായിട്ടാണ് അമേരിക്കയിലെ പിറ്റ്‌സ്‌ബെര്‍ഗ് സര്‍വ്വകലാശാലയിലെ ആറ് വിദ്യാര്‍ത്ഥികളും പ്രൊഫസറും കേരളത്തിലെത്തിയിരിക്കുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കേരളത്തിലെ പ്രമുഖ ബിസിനസ്സ് സംരംഭങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയാണ് ഈ വിദ്യാര്‍ത്ഥി സംഘം എന്ന് ഇവരുടെ ഗൈഡായ രാജേഷ് പി.ആര്‍ പറയുന്നു. സിന്തൈറ്റ്, കൂട്ടുകാരന്‍ ഗ്രൂപ്പ് എന്നിവയുടെ പ്രതിനിധികളുമായി വിദ്യാര്‍ത്ഥികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
‘ഇന്ത്യയിലെ ബിസിനസ്സ് സംസ്കാരത്തെ കുറിച്ച് വിശദമായ ഒരു ചിത്രം മനസ്സിൽ പതിയുന്നതിന് ഈ യാത്ര വിദ്യാർത്ഥികളെ വളരെയധികം സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കേരളത്തിന്റെ ബിസിനസ്സ് സംസ്‌കാരം പഠിക്കാന്‍ കഴിഞ്ഞു. ബിസിനസ്സിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് നല്‍കാന്‍ ഈ യാത്ര ഉപകരിച്ചു,’ പഠനയാത്ര നയിക്കുന്ന പ്രൊഫസര്‍ ബോപായ ബിഡാന്‍ഡ പറയുന്നു.
കോവിഡ് സാഹചര്യമായതിനാലാണ് ആറ് വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി യാത്ര സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ഒരു 25 പേരെയെങ്കിലും പഠനയാത്രയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്സിനെ പറ്റി പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കേരളം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments