Latest NewsKeralaNews

സാമൂഹിക പുരോഗതി സൂചിക: പോഷകാഹാര ലഭ്യതയിലും പൊതുജനാരോഗ്യ പരിപാലനത്തിലും കേരളം ഒന്നാമത്

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റീറ്റീവ്നെസ് ആൻഡ് സോഷ്യൽ പ്രോഗ്രസ് ഇമ്പറേറ്റീവും ചേർന്ന് പുറത്തിറക്കിയ സാമൂഹിക പുരോഗതി സൂചികയിൽ വളരെ ഉയർന്ന സാമൂഹിക പുരോഗതി നേടിയ ഒന്നാം ശ്രേണിയിലെ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഇടം പിടിച്ചു.

Read Also: രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടോ?: 2 മിനിറ്റിനുള്ളിൽ എങ്ങനെ ഉറങ്ങാം, മനസിലാക്കാം മിലിറ്ററി രീതി

അടിസ്ഥാന ആവശ്യങ്ങൾ, ക്ഷേമ അടിത്തറ, അവസരങ്ങൾ എന്നീ മൂന്ന് മാനദണ്ഡങ്ങളുടെ 12 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് SPI (സോഷ്യൽ പ്രോഗ്രസ് ഇൻഡക്‌സ്) സംസ്ഥാനങ്ങളെയും ജില്ലകളെയും വിലയിരുത്തിയത്. സംസ്ഥാന തലത്തിൽ 89 സൂചകങ്ങളും ജില്ലാ തലത്തിൽ 49 സൂചകങ്ങളും അടങ്ങുന്ന വിപുലമായ ചട്ടക്കൂടാണ് ഇതിനായി ഉപയോഗിച്ചത്. ആഗോളതലത്തിൽ സാമൂഹികപുരോഗതി സൂചികയിൽ ഇന്ത്യ നാലാം ശ്രേണിയായ താഴ്ന്ന മധ്യവർഗ്ഗ സാമൂഹിക പുരോഗതി നേടിയ രാജ്യങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

പോഷകാഹാരലഭ്യതയിലും ആരോഗ്യപരിചരണരംഗത്തും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. കേരളത്തിന്റെ സ്‌കോർ (67.88) ദേശീയ ശരാശരിയെക്കാൾ (49.22) ഏറെ മുന്നിലാണ്. പോഷകാഹാരം, ആരോഗ്യപരിചരണം എന്നിവയിൽ ദേശീയശരാശരിയിലും കൂടുതൽ സ്‌കോർ ലഭിച്ച 340 ജില്ലകളിൽ പത്തനംതിട്ട, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് ഏറ്റവും മുന്നിലുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളും ദേശീയ ശരാശരിയെക്കാളും മുന്നിലാണ്.

സ്ത്രീകളിലെ വിളർച്ച പിടിച്ചുനിർത്താൻ കേരളത്തിന് സാധിച്ചതും ഏറ്റവും കുറഞ്ഞ മാതൃ, ശിശു മരണനിരക്കും ഈ രംഗത്ത് സംസ്ഥാനത്തെ മുന്നിലെത്തിച്ചു. പോഷകാഹാരലഭ്യതയിൽ പത്തനംതിട്ടയാണ് മുന്നിൽ. 6-23 മാസം പ്രായമുള്ള 50.1 ശതമാനം കുട്ടികൾക്കും ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ട്.

Read Also: കോട്ടയത്ത് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തു: ഉടമ മാണി സി കാപ്പന്റെ ഡ്രൈവര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button