Latest NewsNewsBusiness

പിഎൻബി വൺ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ ഇനി ഈ രേഖയും ഉപയോഗിക്കാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ഇത്തരത്തിൽ ഓൺബോർഡിംഗ് സേവനം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് കൂടിയാണ് പഞ്ചാബ് നാഷണൽ ബാങ്ക്

ഉപഭോക്താക്കൾക്ക് പുതിയ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. ഇത്തവണ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പിഎൻബി വൺ ആപ്പിൽ ആധാർ വിവരങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇതോടെ, ആധാറിൽ രേഖപ്പെടുത്തിയ വിവരങ്ങൾ നൽകിയാൽ പിഎൻബി വൺ ആപ്പിൽ മിനിറ്റുകൾക്കകം രജിസ്റ്റർ ചെയ്യാൻ സാധിക്കും.

ഇത്തരത്തിൽ ഓൺബോർഡിംഗ് സേവനം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക് കൂടിയാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ഫണ്ട് ട്രാൻസ്ഫർ, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, സ്കാൻ ആൻഡ് പേ, കാർഡിലെസ് ക്യാഷ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബാലൻസ് അന്വേഷണങ്ങൾ, പ്രീ- ക്വാളിഫൈഡ് ക്രെഡിറ്റ് കാർഡുകൾ, പ്രീ- അപ്രൂവ്ഡ് പേഴ്സണൽ ലോണുകൾ, ഐപിഒ സേവനങ്ങൾ എന്നിവയാണ് ഉപഭോക്താക്കൾക്കായി പിഎൻബി വൺ ആപ്പ് വാഗ്ദാനം ചെയ്യുന്നത്.

Also Read: നാഷണൽ കമ്പനി ലോ അപ‍്‍ലറ്റ് ട്രൈബ്യൂണലിനെ സമീപിച്ച് ഗൂഗിൾ, കാരണം ഇതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button