രാജ്യത്തെ പ്രമുഖ ഹോട്ടലായ അശോക ഹോട്ടൽ ലീസിന് നൽകാനൊരുങ്ങി കേന്ദ്രം. ഇന്ത്യാ ടൂറിസം വികസന കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന അശോക ഹോട്ടലിന് കീഴിലുള്ള സ്ഥലങ്ങൾ രണ്ടായി തിരിച്ചതിനു ശേഷം കൊമേഴ്ഷ്യൽ ആവശ്യങ്ങൾക്ക് നൽകാനാണ് പദ്ധതിയിടുന്നത്. കൂടാതെ, ഹോട്ടൽ നടത്തിപ്പിനുള്ള അവകാശം പ്രത്യേകമായി നൽകുന്നതും കേന്ദ്രത്തിന്റെ ആലോചനയിൽ ഉണ്ട്.
60 വർഷത്തേക്ക് ഹോട്ടൽ ലീസിന് നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. ഹോട്ടൽ ജീവനക്കാരുടെ റിട്ടയർമെന്റ്, ന്യൂ ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് നൽകാനുള്ള കുടിശ്ശിക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തിയതിനുശേഷം മാത്രമാണ് ലിസിംഗ് നടപടികൾക്ക് തുടക്കമിടുക. ഹോട്ടലും, അനുബന്ധ ഭൂമിയും ലീസിന് നൽകുന്നതോടെ, 7,500 കോടി രൂപയോളം സമാഹരിക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
11.42 ഏക്കർ സ്ഥലത്താണ് അശോക ഹോട്ടൽ പ്രവർത്തിക്കുന്നത്. 16 സ്യൂട്ട് റൂമുകൾ ഉൾപ്പെടെ, ആകെ 550 മുറികളാണ് ഹോട്ടലിൽ ഉള്ളത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായി റോഡ്ഷോ സംഘടിപ്പിച്ചിരുന്നു. ഇവയിൽ ഇരുപത്തിയൊമ്പതോളം കമ്പനികളാണ് പങ്കെടുത്തത്.
Post Your Comments