Latest NewsNewsBusiness

എഫ്ഐടി റാങ്കിംഗിന് തുടക്കമിട്ട് ട്രാൻസ് യൂണിയൻ സിബിലും ഓൺലൈൻ പിഎച്ച്ബി ലോൺസും, ലക്ഷ്യം ഇതാണ്

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളാണ് എംഎസ്എംഇകൾ

എംഎസ്എംഇ സംരംഭങ്ങളുടെ സമഗ്ര റാങ്കിംഗ് മാതൃകയായ എഫ്ഐടി റാങ്കിംഗിന് തുടക്കമിട്ടു. പ്രമുഖ സ്ഥാപനങ്ങളായ ട്രാൻസ് യൂണിയൻ സിബിൽ, ഓൺലൈൻ പിഎച്ച്ബി ലോൺസ് എന്നിവയാണ് റാങ്കിംഗിന് തുടക്കമിട്ടത്. രാജ്യത്ത് പ്രവർത്തിക്കുന്ന എംഎസ്എംഇകൾക്ക് ആവശ്യമായ സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇതിലൂടെ ഇത്തരം സംരംഭങ്ങൾ എടുക്കുന്ന വായ്പകൾ അടുത്ത 12 മാസങ്ങളിൽ നിഷ്ക്രിയ ആസ്തിയാക്കാനുള്ള സാധ്യതകളും വിലയിരുത്തുന്നുണ്ട്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളാണ് എംഎസ്എംഇകൾ. അതിനാൽ, അർഹതപ്പെട്ട എംഎസ്എംഇകൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. പുതിയ നീക്കത്തിലൂടെ ഇത് സാധ്യമാകുമെന്നാണ് ട്രാൻസ് യൂണിയൻ സിബിലിന്റെ വിലയിരുത്തൽ. ‘എംഎസ്എംഇ മേഖലയിൽ വായ്പ വിതരണം ഗണ്യമായി വർദ്ധിപ്പിക്കാൻ എഫ്ഐടി റാങ്കിംഗിലൂടെ സാധ്യമാകും. കൂടാതെ, ആത്മനിർഭർ ഭാരത് ക്യാമ്പയിന് കരുത്തേകാനും ഇതുവഴി സാധിക്കുന്നതാണ്’, പിഎസ്ബി ലോൺസ് മാനേജിംഗ് ഡയറക്ടറായ ജിനന്ദ് ഷാ പറഞ്ഞു.

Also Read: യുവതി ലോറി കയറി മരിച്ച സംഭവം; ജലഅതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button