രാജ്യത്ത് നികുതി വരുമാനത്തിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ 12 വർഷത്തിനിടെ കേന്ദ്രസർക്കാർ രേഖപ്പെടുത്തിയത് 303 ശതമാനം വളർച്ചയാണ്. 2009- 10 കാലയളവിൽ നികുതി വരുമാനം 6.2 ലക്ഷം കോടി രൂപ മാത്രമായിരുന്നു. എന്നാൽ, 2021- 22 ഓടെ 25.2 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കേന്ദ്രസർക്കാർ സമാഹരിച്ചത്. അതേസമയം, ഇക്കാലയളവിൽ ഇന്ത്യയുടെ ജിഡിപി മൂല്യവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജിഡിപി മൂല്യം 76.5 ലക്ഷം കോടി രൂപയിൽ നിന്ന് 93 ശതമാനം വളർച്ചയോടെ 147.4 ലക്ഷം കോടി രൂപയായാണ് ഉയർന്നത്.
2021- 22 കാലയളവിൽ ചരക്ക്- സേവന നികുതി ഇനത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. ഇക്കാലയളവിൽ ചരക്ക്- സേവന നികുതിയിൽ നിന്ന് ലഭിച്ച വരുമാനം 26.8 ശതമാനമാണ്. നിലവിൽ, നികുതി വരുമാനത്തിൽ വൻ കുതിപ്പ് തന്നെയാണ് കേന്ദ്രസർക്കാർ നടത്തുന്നത്. നടപ്പു സാമ്പത്തിക വർഷം മൊത്ത നികുതി വരുമാനമായി കേന്ദ്രസർക്കാർ സമാഹരിച്ചത് 16.1 ലക്ഷം കോടി രൂപയാണ്. കൂടാതെ, നികുതിയേതര വരുമാനവും ഇത്തവണ വർദ്ധിച്ചിട്ടുണ്ട്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 1.8 ലക്ഷം കോടി രൂപയാണ് നികുതിയേതര വരുമാനത്തിൽ നിന്നും ലഭിച്ചത്. നടപ്പു സാമ്പത്തിക വർഷത്തെ നികുതിയേതര വരുമാനത്തിലെ ലക്ഷ്യം 2.7 ലക്ഷം കോടി രൂപയാണ്.
Also Read: പൂർണമായും ജലത്താൽ ചുറ്റപ്പെട്ട അർദ്ധനാരീശ്വര ക്ഷേത്രം
Post Your Comments