രാജ്യത്തെ പ്രമുഖ എയർലൈൻ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന് ഇനി പുതിയ സിഇഒ. റിപ്പോർട്ടുകൾ പ്രകാരം, എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സിഇഒ ആയി അലോക് സിംഗ് ചുമതലയേൽക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിയമിതനാകുക. മുൻപ് എയർ ഇന്ത്യയിലും, ഒമാൻ എയറിലും ഉന്നത പദവികളിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് അലോക് സിംഗ്.
എയർ ഏഷ്യ ഇന്ത്യയും, എയർ ഇന്ത്യ എക്സ്പ്രസും തമ്മിലുള്ള ലയനം ഉടൻ പൂർത്തീകരിക്കുന്നതാണ്. ലയന നടപടികൾ പൂർത്തിയാക്കുന്നതോടെ, നിരവധി തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, എയർലൈൻ ബിസിനസുകൾ ഏകീകരിക്കാനുള്ള ശ്രമവും ടാറ്റ ഗ്രൂപ്പ് നടത്തുന്നുണ്ട്. പുതിയ ലയന നടപടികളിലൂടെ എയർ ഇന്ത്യ ഗ്രൂപ്പിന് കുറഞ്ഞ നിരക്കിൽ ഒരൊറ്റ വിമാനക്കമ്പനി എന്ന ആശയമാണ് നടപ്പിലാക്കുക. 2022 ജനുവരിയിലാണ് നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്.
Also Read: കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ മോഷണം; പതിനെട്ടു വയസുകാരൻ പിടിയില്‍
Post Your Comments