KeralaLatest NewsNews

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം

കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. കച്ചേരിത്താഴത്ത് വെച്ചാണ് കാറിന് തീപിടിച്ചത്. രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. മൂന്നുപേർ വാഹനത്തിൽ ഉണ്ടായിരുന്നു.

Read Also: വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് സസ്‌പെന്‍ഡ് ചെയ്ത ജെ.ജെ അഭിജിത്തിനെതിരെ കടുത്ത നടപടിക്ക് സിപിഎം

വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടപ്പോൾ യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. 10000 രൂപയും, സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളും കാറിനുള്ളിലുണ്ടായിരുന്നു. ഇതെല്ലാം കത്തി നശിച്ചു. മൂവാറ്റുപുഴ ഫയർഫോഴ്സ് എത്തി തീയണച്ചുവെന്ന് അധികൃതർ അറിയിച്ചു.

Read Also: അതിശൈത്യം തുടരുന്ന അമേരിക്കയില്‍ പ്രളയത്തിനോ ശക്തമായ മഞ്ഞുവീഴ്ചയ്‌ക്കോ ഇടയാക്കിയേക്കാവുന്ന ബോംബ് ചുഴലി മുന്നറിയിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button