ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയതിനും തെറ്റായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനും 104 യുട്യൂബ് ചാനലുകളുള്‍പ്പെടെ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ.
45 യൂട്യൂബ് ചാനലുകൾ, നാല് ഫെയ്സ് ബുക്ക് അക്കൗണ്ട്, മൂന്ന് ഇന്‍സ്റ്റഗ്രാം, അഞ്ച് ട്വിറ്റര്‍ അക്കൗണ്ടുകള്‍, ആറ് വെബ്സൈറ്റുകള്‍ എന്നിവയ്ക്കാണ് നിരോധനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ അറിയിച്ചു.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ 69 എ. വകുപ്പ് പ്രകാരം ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ കണക്കിലെടുത്ത് സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് രാജ്യസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
Post Your Comments