MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ദിലീപിനെ കുറിച്ചുള്ള വിവാദങ്ങൾ താന്‍ വിശ്വസിക്കുന്നില്ല, ഞാന്‍ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയത്തില്ല: ശാലു മേനോന്‍

കൊച്ചി: നടൻ ദിലീപിനെ കുറിച്ചുള്ള വിവാദങ്ങൾ താന്‍ വിശ്വസിക്കുന്നില്ലെന്ന് നടി ശാലു മേനോന്‍. പലരും പലതും പറയുന്നുണ്ടെന്നും പക്ഷെ ഇതൊന്നും കറക്ടായിരിക്കണമെന്നില്ലെന്നും ശാലു മേനോന്‍ പറയുന്നു. കണ്ടിടത്തോളം അദ്ദേഹം കുറ്റം ചെയ്യുമെന്ന് ഫീല്‍ ചെയ്തിട്ടില്ലെന്നും താന്‍ ഒരിക്കലും ദിലീപിനെ കുറ്റം പറയില്ലെന്നും ശാലു മേനോന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ശാലു മേനോന്റെ വാക്കുകൾ ഇങ്ങനെ;

ഞാനും പത്ത് നാല്‍പ്പത്തൊമ്പത് ദിവസം ജയിലില്‍ കിടന്നതാണ്. എന്തിന്റെ പേരിലാണ്, എന്താണ് സത്യാവസ്ഥ എന്ന് അറിയാതെയാണ് ജയിലില്‍ കിടന്നത്. എന്ന് പറഞ്ഞത് പോലെ തന്നെയാണ് ദിലീപേട്ടന്റെ കാര്യങ്ങള്‍. എന്നോട് പലരും ദിലീപേട്ടനെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ല, ഒന്നും പറയില്ല എന്നാണ് ഞാന്‍ പറഞ്ഞത്.

സ്തനാർബുദം: ആരംഭത്തിൽ തന്നെ രോഗലക്ഷണങ്ങൾ തിരിച്ചറിയാം

ഞാന്‍ ദിലീപേട്ടന്റെ കൂടെ പടം ചെയ്തതാണ്. സിനിമയുടെ പേരൊന്നും പറയാന്‍ പറ്റില്ല. ഞാന്‍ അഭിനയത്തിലേക്ക് വന്ന സമയത്തായിരുന്നു. ആ പടത്തില്‍ മൂന്ന് നാല് സീന്‍ അഭിനയിച്ച ശേഷം തിരിച്ച് പോന്നു. ആ സമയത്ത് തിരിച്ച് വരേണ്ട ഒരു സാഹചര്യം വന്നു. എന്നാലും എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ദിലീപേട്ടന്‍.

ദിലീപേട്ടന്റെ പടങ്ങളാണ് കൂടുതല്‍ കാണാറുള്ളത്. പുള്ളിയെ അടുത്തറിയില്ല. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളൊക്കെ കണ്ടിട്ടുണ്ട്. ദിലീപേട്ടനെ ഭയങ്കര ഇഷ്ടമാണ്. ഇഷ്യൂസ് വന്ന ശേഷം നമുക്ക് അങ്ങനെ ഒരാളെ തറപ്പിച്ച് കുറ്റം പറയാന്‍ പറ്റില്ല. പലരും പലതും പറയുന്നുണ്ട്. റൂമേര്‍സ് വരുന്നുണ്ട്.

റോഡിനെ പൂർവസ്ഥിതിയിലാക്കുക എന്നത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്തം; മന്ത്രി മുഹമ്മദ് റിയാസ്

പക്ഷെ ഇതൊന്നും കറക്ടായിരിക്കണം എന്നില്ല. ദൈവത്തിനെ അറിയൂ കൃത്യമായ കാര്യങ്ങള്‍. ഞാന്‍ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയത്തില്ല. കണ്ടിടത്തോളം സംസാരിച്ചിടത്തോളം അദ്ദേഹം കുറ്റം ചെയ്യുമെന്ന് ഫീല്‍ ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button