Latest NewsKeralaIndiaNews

‘നാട്ടിലെ പെരുങ്കള്ളൻ സാന്റാക്ലോസിന്റെ മുഖംമൂടിയിട്ട് കരോൾ പാർട്ടി നടത്തുന്നു’:രാഹുൽ ഗാന്ധിയെ പരിഹസിച്ച് സന്ദീപ് വാര്യർ

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തി. വെറുപ്പിന്റെ വിപണിക്കിടയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് തന്റെ യാത്രയുടെ ഉദ്ദേശമെന്ന് പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അഭിസംബോധന ചെയ്യവെ പറഞ്ഞ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. നാട്ടിലെ പെരുങ്കള്ളൻ സാന്റാക്ലോസിന്റെ മുഖംമൂടിയിട്ട് കരോൾ പാർട്ടി നടത്തുന്നത് പോലെയാണ് രാഹുലിന്റെ ജോഡോ യാത്രയെന്ന് അദ്ദേഹം പരിഹസിച്ചു.

‘ഡൽഹിയിലെ മാർക്കറ്റുകളിൽ കട നടത്തിയിരുന്ന സർദാർമാരെ തെരഞ്ഞുപിടിച്ച് കൂട്ടക്കുരുതി നടത്തിയ പാർട്ടിയാണ് കോൺഗ്രസ്. വൻമരം വീഴുമ്പോൾ ഭൂമി കുലുങ്ങും എന്ന് പറഞ്ഞ് സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ച അപ്പന്റെ മോനാണ് രാഹുൽ ഗാന്ധി. നാട്ടിലെ പെരുങ്കള്ളൻ സാന്റാക്ലോസിന്റെ മുഖംമൂടിയിട്ട് കരോൾ പാർട്ടി നടത്തുന്നത് പോലെയാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, രാജ്യത്തെ സാധാരണക്കാരൻ ഇപ്പോൾ സ്‌നേഹത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എല്ലാ സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് ആളുകൾ യാത്രയിൽ പങ്കെടുത്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘നിങ്ങളുടെ വിദ്വേഷത്തിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാൻ ഞങ്ങൾ ഇവിടെയുണ്ടെന്ന് ആർഎസ്എസിന്റെയും ബിജെപിയുടെയും ആളുകളോട് ഞാൻ പറഞ്ഞിട്ടുണ്ട്’, രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി വിദ്വേഷം പരത്തുമ്പോൾ കോൺഗ്രസ് സ്നേഹം പ്രചരിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button