കേരളീയർക്കും ഏറെ പ്രിയപ്പെട്ട ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് ചപ്പാത്തി. എന്നാൽ സ്ഥിരമായി ചപ്പാത്തി ഉപയോഗിക്കുന്നവരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നു പുതിയ പഠനം. 15 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് കാര്‍ഡിയോളോജിസ്റ്റ് വില്യം ഡേവിസ് ഈ നിഗമനത്തില്‍ എത്തിയത്.
ഗോതമ്പുമാവിലെ ചില ഘടകങ്ങൾ ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാണെന്ന് വില്യം ഡേവിസ് പഠനത്തിൽ പറയുന്നു. കൂടാതെ, ഗോതമ്പ് ബ്ലഡ് ഷുഗര്‍ വല്ലാതെ കൂട്ടും. ഗോതമ്പ് ഒരു മാസം ഉപേക്ഷിച്ച രോഗികളില്‍ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയില്‍ കുറഞ്ഞതായും പഠനത്തിൽ പറയുന്നു. അതിനൊപ്പം ഗോതമ്പ് കുറച്ചു നാൾ ഉപയോഗിക്കാതിരുന്നവരിൽ ആസ്മ, മൈഗ്രൈന്‍, അസിഡിറ്റി, ആര്‍ത്രൈറ്റിസ് തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ സുഖമായതായും റിപ്പോര്‍ട്ടുണ്ട്. ഗോതമ്പിലെ വില്ലൻ ചീത്ത കൊളസ്‌ട്രോള്‍ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന അമിലോപെക്ടിന്‍ ആണ്.
Post Your Comments