Latest NewsNewsIndia

24 മണിക്കൂറും ഹിന്ദു-മുസ്ലിം വിദ്വേഷം പരത്തി ബിജെപി യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ആളുകളെ തിരിച്ചുവിടുന്നു: രാഹുൽ ഗാന്ധി

ഡൽഹി: ബിജെപി ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിച്ച് യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് പൊതുജനങ്ങളെ വഴിതിരിച്ചുവിടുന്നതായി ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഡൽഹിയിലെത്തിരാഹുൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് ഭരണകക്ഷിയായ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

ഭാരതീയ ജനതാ പാർട്ടിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട രാഹുൽ ഗാന്ധി, മതപരമായ വ്യത്യാസങ്ങൾ ആയുധമാക്കി കേന്ദ്രസർക്കാർ രാജ്യത്ത് വിദ്വേഷം പടർത്തുകയാണെന്ന് ആരോപിച്ചു. എന്നാൽ ഈ രാജ്യം ഒന്നാണെന്നും എല്ലാവരും യോജിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൽ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി അധികൃതർ

‘മത വ്യത്യാസങ്ങൾ ആയുധമാക്കുകയാണ്. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി ടിവിയിൽ 24 മണിക്കൂറും വിദ്വേഷം പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രിയും ബിജെപിയും എന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ആയിരക്കണക്കിന് കോടികൾ ചെലവഴിച്ചു, എന്നാൽ ഒരു മാസത്തിനുള്ളിൽ ഞാൻ സത്യം രാജ്യത്തിന് കാണിച്ചുകൊടുത്തു,’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button